Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിനിമയിൽ അവസരം...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കിഴക്കമ്പലം: ചലച്ചിത്ര തിരക്കഥ തയാറാക്കുന്നതിൽ സഹായിയായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തും പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പൊന്നാനി ചിറക്കൽ സുഭാഷ് മന്ത്ര എന്നറിയപ്പെടുന്ന സുഭാഷിനെയാണ് (35) തടിയിട്ടപറമ്പ് എസ്.ഐ പി.എം. ഷമീറി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ വെള്ളിയാഴ്ച എറണാകുളത്തുനിന്നാണ് ഇയാൾ പിടിയിലായത്. പല ന്യൂ ജനറേഷൻ സിനിമകളുടെയും അണിയറ പ്രവർത്തകനാണെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. എന്നാൽ, സ്വന്തമായി ഇതുവരെ ഒരു സിനിമയിലും ഇയാൾ ഭാഗഭാക്കായിരുന്നില്ല. ചില സിനിമകളുടെ പേരിൽ ഫോട്ടോ ഷൂട്ടും മറ്റും നടത്തിയിരുന്നു. ഇങ്ങനെ ഫേസ്ബുക്കിലും മറ്റും പരിചയപ്പെടുന്ന പെൺകുട്ടികളുമായി സൗഹൃദം നടിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പരാതിക്കാരിയായ യുവതി ഇയാൾക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇേതതുടർന്ന് വനിത കമീഷൻ ഇടപെട്ട് യുവതിയോട് പരാതിയുമായി മുന്നോട്ടുപോകാൻ നിർദേശിക്കുകയായിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ സി.പി.ഒമാരായ സനൽ, സുബീർ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story