Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർഷിക കടങ്ങൾ...

കാർഷിക കടങ്ങൾ എഴ​ുതിത്തള്ളണം

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളിലെ കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി തീരുമാനമെടുക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. നഗരത്തിലെ നെഹ്‌റു ട്രോഫി വാർഡിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയായിരുന്നു എം.പി. വീടുകൾ തകർന്നവർക്കും മറ്റ് വസ്തുവകകൾക്ക് നാശനഷ്ടമുണ്ടായവർക്കും അടിയന്തര ധനസഹായ വിതരണം ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. നെഹ്റു ട്രോഫി മാറ്റിവെക്കണം -എ.എ. ഷുക്കൂർ ആലപ്പുഴ: കുട്ടനാട് വെള്ളപ്പൊക്കത്തി​െൻറ പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെക്കണമെന്ന് മുൻ എം.എൽ.എ എ.എ ഷുക്കൂർ. മുമ്പും ഇത്തരം കീഴ്വഴക്കം ഉണ്ടായിട്ടുണ്ട്. ജില്ലയിലെ മിക്കഭാഗവും പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുേമ്പാൾ നെഹ്റു ട്രോഫി നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം നെഹ്റു ട്രോഫി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന മന്ത്രി പെങ്കടുത്ത യോഗത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അനുകൂലനടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story