Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅര്‍ഹതപ്പെട്ടവര്‍ക്ക്...

അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ല -കേരള പുലയന്‍ മഹാസഭ

text_fields
bookmark_border
മാവേലിക്കര: സർക്കാർ സഹായങ്ങള്‍ അര്‍ഹരായ ദുരിതബാധിതർക്ക് എത്താത്തതിന് കാരണം രാഷ്ട്രീയത്തി​െൻറയും ജാതീയതയുടെയും അതിപ്രസരമാണെന്ന് കേരള പുലയന്‍ മഹാസഭ. പള്ളിപ്പാട്ട് ആഞ്ഞിലിമൂട് എൽ.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പട്ടികജാതി വിഭാഗങ്ങളോടൊന്നിച്ച് ആഹാരം പാചകം ചെയ്ത് കഴിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ മറ്റ് വിഭാഗത്തെ വേറെ മാറ്റി ആഹാരം പാചകം ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത് രാഷ്ട്രീയത്തി​െൻറ പിന്‍ബലംകൊണ്ടാണ്. തെറ്റായ ഇൗ കീഴ്വഴക്കത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സംസ്ഥാന ട്രഷറര്‍ ടി.സി. പ്രസന്ന പ്രസ്താവനയില്‍ അറിയിച്ചു. കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ പ്രതിഷേധം ചാരുംമൂട്‌: താമരക്കുളം ജങ്ഷനിൽ കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ പ്രതിഷേധം. ജങ്ഷനിൽ ടൗൺ നമസ്കാര പള്ളിക്കും പബ്ലിക് മാർക്കറ്റിനും സപ്ലൈകോ ലാഭം മാർക്കറ്റിനും നിരവധി വീടുകൾക്കും തൊട്ടടുത്തായാണ് കള്ളുഷാപ്പ് തുറക്കാൻ പോകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കള്ള് കൊണ്ടുവന്നത് പരിസരവാസികളായ സ്ത്രീകൾ അടക്കമുള്ളവർ തടഞ്ഞിരുന്നു. ആരാധനാലയങ്ങൾക്ക് സമീപം മദ്യശാലകൾ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് കള്ളുഷാപ്പ് തുറക്കാൻ ശ്രമം നടത്തിവരുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രദേശവാസികൾക്കൊപ്പം ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. യൂനിറ്റ് കൺെവൻഷൻ കായംകുളം: കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ ദേവികുളങ്ങര യൂനിറ്റ് കൺെവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. നിർമലകുമാരി ഉദ്ഘാടനം ചെയ്തു. എസ്. ഹരിദാസൻ അധ്യക്ഷത വഹിച്ചു. പ്രഫ. എസ്.കെ. ഗോവിന്ദൻകുട്ടി കാരണവർ, പുതുപ്പള്ളി സെയ്ത്, പി. ഗോപാലകൃഷ്ണപിള്ള, എം.ആർ. ജീവൻലാൽ, കെ. ശിശുപാലൻ മണ്ണമ്പള്ളിൽ, ആർ. വിജയലക്ഷ്മി, വരവിള ശ്രീനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story