Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൗസ്​റ്റേണിനെതിരെ...

ഇൗസ്​റ്റേണിനെതിരെ വ്യാജ പ്രചാരണം; ​ഹരജിയിൽ സർക്കാർ നിലപാട്​ തേടി

text_fields
bookmark_border
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ഉൽപന്നങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇൗസ്റ്റേൺ അധികൃതർ നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ നിലപാട് തേടി. ഇൗസ്റ്റേൺ കറി പൗഡറുകൾ ആരോഗ്യത്തിന് ഗുണകരമല്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി വൻതോതിൽ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്ന് ഹരജിക്കാർ പറയുന്നു. ഇതിനെതിരെ ഐ.ടി വകുപ്പിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. നുണപ്രചാരണം തടയാൻ ഐ.ടി വകുപ്പ് സെക്രട്ടറി, ഫേസ് ബുക്ക്, ഗൂഗിൾ അധികൃതർ തുടങ്ങിയവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയില്ല. ഈ സാഹചര്യത്തിലാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story