Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളഞ്ഞുകിട്ടിയ തുക...

കളഞ്ഞുകിട്ടിയ തുക തിരികെ ഏൽപിച്ച്​ ഓട്ടോ ഡ്രൈവർ

text_fields
bookmark_border
ചെങ്ങന്നൂർ: കളഞ്ഞുകിട്ടിയ തുക തിരികെ ഏൽപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മാതൃക കാട്ടി. തലയാർ ആറാട്ടുകടവിൽ വീട്ടിൽ കെ.വി. രാധാകൃഷ്ണൻ നായരാണ് കല്ലിശ്ശേരിയിൽ എം.സി റോഡിനരികിൽ ഇറപ്പുഴ പാലത്തിനുസമീപം കിടന്നുകിട്ടിയ 27,500 രൂപ ചെങ്ങന്നൂർ പൊലീസ്‌ സ്റ്റേഷനിൽ ഏൽപിച്ചത്. ഇദ്ദേഹത്തെ സി.പി.എം തലയാർ യൂനിറ്റി​െൻറയും തലയാർ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ ആറാട്ടുകടവിൽ വരട്ടാർ പാലത്തിനുസമീപം ചേർന്ന യോഗത്തിൽ തിരുവല്ല എസ്.െഎ എം.കെ. അശോകൻ പൊന്നാട അണിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പ്രാവിൻകൂടിനുസമീപം ആറാട്ടുകടവിൽനിന്ന് ചെങ്ങന്നൂരിലേക്ക് ഓട്ടം പോയി തിരികെ വരുമ്പോൾ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിന് സമീപത്തെ കടയിൽ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് നോട്ടുകെട്ട് ലഭിച്ചത്. യോഗത്തിൽ മിഥുൻരാജ് അധ്യക്ഷത വഹിച്ചു. ആർ ഹരികൃഷ്ണൻ, നിശാന്ത് പി. ചന്ദ്രൻ, ജി. രാജശേഖരപിള്ള, സുനികുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story