Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി വള്ളംകളി; രജിസ്‌ട്രേഷൻ ഇന്നുകൂടി

text_fields
bookmark_border
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷൻ ശനിയാഴ്ച വൈകീട്ട് വരെയാക്കി. ചെറുവള്ളങ്ങളിൽ രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നവർക്കുകൂടി അവസരം നൽകുന്നതിനാണ് തീരുമാനമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ചെറുവള്ളങ്ങളുടെ ഉടമകൾ ഉന്നയിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർമാനായ കലക്ടറെയും സെക്രട്ടറിയായ സബ്കലക്ടറേയും ചുമതലപ്പെടുത്തി. ഇതിനിടെ, നെഹ്‌റു ട്രോഫി വള്ളംകളിയോടെ തുടങ്ങുന്ന ബോട്ട് ലീഗിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. സൊസൈറ്റി ഭരണസമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കൊല്ലത്തെ വള്ളംകളി പൂർണമായും ഇൻഷുർ ചെയ്യുമെന്ന് സബ്കലക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story