Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപത്തുവര്‍ഷം...

പത്തുവര്‍ഷം പൂട്ടിയിട്ട സംഭവം; കുട്ടികളുടെ താൽക്കാലിക സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്

text_fields
bookmark_border
കാക്കനാട്: അന്ധവിശ്വാസത്തി​െൻറപേരില്‍ രക്ഷിതാക്കള്‍ പത്തുവർഷം വീട്ടില്‍ പൂട്ടിയിട്ടിരുന്ന കുട്ടികളുടെ താൽക്കാലിക സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. കുട്ടികളെയും മാതാവിനെയും ചൈല്‍ഡ്ഹോമില്‍ താമസിപ്പിക്കാന്‍ അധ്യക്ഷ പത്മജ നായര്‍ നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിങ്ങില്‍ പൊലിസ് അകമ്പടിയോടെ കുട്ടികളെ ഹാജരാക്കി. മക്കളെ വീട്ടില്‍ പൂട്ടിയിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ക്കെതിരെ ജില്ല ലീഗല്‍ അതോറിറ്റി നേരത്തേ കേസെടുത്തിരുന്നു. വടക്കന്‍ പറവൂര്‍ തത്തപ്പിള്ളിയിലാണ് മാതാപിതാക്കള്‍ പന്ത്രണ്ടും ഒമ്പതും ആറും വയസ്സുള്ള മൂന്ന് മക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ കൗണ്‍സലിങ്ങും മറ്റും നല്‍കാനാണ് കമ്മിറ്റിയുടെ തീരുമാനം. വിദഗ്‌ധോപദേശം ആരാഞ്ഞശേഷം കുട്ടികള്‍ക്ക് വീട്ടില്‍നിന്ന് പഠനം തുടരണോ വേണ്ടയോ എന്നാലോചിക്കും. കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനത്തിന് 15 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കും. ആധാര്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കിയശേഷം സ്‌കൂളില്‍ ചേര്‍ക്കാന്‍ നടപടി സ്വീകരിക്കും. സ്‌കൂള്‍ പ്രവേശനം ലഭിച്ചശേഷം കുട്ടികളെ വീട്ടില്‍നിന്ന് പഠിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കും. അതുവരെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിലെ സ്‌കൂളില്‍ പഠിപ്പിക്കും. പിതാവ് ശിശുക്ഷേമ സമിതിക്കു മുന്നില്‍ ഹാജരായില്ല. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story