Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമ്പസാരം: വനിത കമീഷൻ...

കുമ്പസാരം: വനിത കമീഷൻ റിപ്പോർട്ട് ഗൂഢാലോചനയുടെ ഭാഗം -കത്തോലിക്ക കോൺഗ്രസ്​

text_fields
bookmark_border
കൊച്ചി: ഭരണഘടന വിരുദ്ധമായ റിപ്പോർട്ട് നൽകിയ ദേശീയ വനിത കമീഷനെതിരെ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്. കുമ്പസാരം നിർത്തണമെന്ന ദേശീയ വനിത കമീഷ​െൻറ ശിപാർശ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡൻറ് ബിജു പറയന്നിലം പറഞ്ഞു. ൈക്രസ്തവ വിശ്വാസത്തി​െൻറ ഭാഗമായ കുമ്പസാരം എന്ന കൂദാശ ഒറ്റപ്പെട്ട സംഭവത്തി​െൻറ പേരിൽ നിരോധിക്കണമെന്ന ശിപാർശ ഭരണഘടന ലംഘനവും വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളിയുമാണ്. ദേശീയ വനിത കമീഷനെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണം. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജു പറയന്നിലം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story