Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമ്പസാരനിരോധന ശിപാർശ ...

കുമ്പസാരനിരോധന ശിപാർശ ഭരണഘടനവിരുദ്ധം ^കെ.സി.എഫ്​

text_fields
bookmark_border
കുമ്പസാരനിരോധന ശിപാർശ ഭരണഘടനവിരുദ്ധം -കെ.സി.എഫ് കൊച്ചി: ക്രൈസ്തവ വിശ്വാസികൾ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുവരുന്ന കുമ്പസാരം നിർത്തലാക്കണമെന്ന് ശിപാർശ ചെയ്ത ദേശീയ വനിത കമീഷൻ അധ്യക്ഷയുടെ തീരുമാനം ഭരണഘടനാവിരുദ്ധവും ബാലിശവും വിവേകമില്ലായ്്മയുമാണെന്ന് കേരള കത്തോലിക്ക സഭ അൽമായ സംഘടനയായ കേരള കാത്തലിക് ഫെഡേറഷൻ (കെ.സി.എഫ്). കമീഷന് കത്തോലിക്ക സഭയിലെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അനുഷ്ഠിക്കുന്ന കുമ്പസാരം നിരോധിക്കണമെന്ന് ശിപാർശ ചെയ്യാൻ യാതൊരു അധികാരവുമില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമാക്കി. ക്രൈസ്തവ സഭകളെയും വിശ്വാസ ആചാരങ്ങളെയും തുടർച്ചയായി തേജോവധം ചെയ്തുകൊണ്ടിരിക്കുന്ന രഹസ്യ അജണ്ടകളെ പ്രതിരോധിക്കാനും ഭാവിപരിപാടികൾ ആവിഷ്കരിക്കാനും വിവിധ ക്രൈസ്തവസഭകളിലെ അൽമായ സംഘടനകളുടെ നേതൃയോഗം വിളിച്ചുകൂട്ടാൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് വള്ളിക്കാട്ട്, അഡ്വ. വർഗീസ് കോയിക്കര, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, ഡോ. മേരി റെജീന, സജി ജോൺ, മേരി കുര്യൻ, പ്രഷീല ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story