Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെട്ടിപ്പ്​ തടയാന്‍...

വെട്ടിപ്പ്​ തടയാന്‍ സപ്ലൈകോ ഓണ്‍ലൈന്‍ ബില്ലിങ്​ സംവിധാനത്തിലേക്ക്

text_fields
bookmark_border
കൊച്ചി: റേഷന്‍കാര്‍ഡ് ദുരുപയോഗം ചെയ്ത് ഒന്നിലധികം സപ്ലൈകോ വിൽപനശാലകളില്‍നിന്ന് സബ്‌സിഡി സാധനങ്ങള്‍ വാങ്ങി വെട്ടിപ്പ് നടത്തുന്നത് തടയാന്‍ സപ്ലൈകോ ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. പുതിയ സംവിധാനത്തിനുകീഴില്‍ ഒരു കാര്‍ഡ് ഉപയോഗിച്ച് ഏതെങ്കിലും വിൽപനശാലയില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്ന സമയത്തുതന്നെ അതുസംബന്ധിച്ച വിവരങ്ങള്‍ സപ്ലൈകോയുടെ എല്ലാ വിൽപനശാലകളിലും ഓണ്‍ലൈനിൽ ലഭ്യമാകും. സപ്ലൈകോ ഇതിന് വികസിപ്പിച്ചെടുത്ത വെബ്‌പോര്‍ട്ടല്‍ മുഖേനയാണ് പരിശോധിക്കുക. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍വരുമെന്ന് സി.എം.ഡി എം.എസ്. ജയ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സബ്‌സിഡി സാധനങ്ങള്‍ക്കും നോണ്‍സബ്‌സിഡി സാധനങ്ങള്‍ക്കും പ്രത്യേകം ബില്ലുകളായിരിക്കും ഉപഭോക്താക്കള്‍ക്ക് നല്‍കുക. സപ്ലൈകോ ആഗസ്റ്റ് 10 മുതല്‍ ആരംഭിക്കുന്ന ഓണം ഫെയറുകളിലും ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനമായിരിക്കും ഉണ്ടാവുക.
Show Full Article
TAGS:LOCAL NEWS 
Next Story