Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറഫാൽ അഴിമതി സംയുക്ത...

റഫാൽ അഴിമതി സംയുക്ത പാർലമെൻററി കമ്മിറ്റി അന്വേഷിച്ചില്ലെങ്കിൽ പ്രക്ഷോഭം -എം.എം. ഹസൻ

text_fields
bookmark_border
കൊച്ചി: റഫാൽ വിമാന അഴിമതി സംയുക്ത പാർലമ​െൻററി കമ്മിറ്റി അന്വേഷിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 41,205 കോടി രൂപയാണ് ഈ അഴിമതിയിലൂടെ ഖജനാവിൽനിന്ന് ചോർന്നത്. യു.പി.എ സർക്കാറി​െൻറ കാലത്ത് ഒരു റഫാൽ വിമാനത്തി​െൻറ വില 526.10 കോടിയായാണ് നിശ്ചയിച്ചിരുന്നത്. 36 വിമാനങ്ങൾ വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ, മോദി സർക്കാർ ഒരു വിമാനത്തിന് 1670.70 കോടി എന്ന നിരക്കിലാണ് റഫാൽ നിർമിക്കുന്ന ഡസോൾട്ട് കമ്പനിയിൽനിന്ന് വാങ്ങിയത്. ഇതേ കമ്പനി 2015ൽ ഈജിപ്തിനും ഖത്തറിനും വിമാനങ്ങൾ വിറ്റത് 1319.80 കോടി നിരക്കിലാണ്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ തഴഞ്ഞ് അനിൽ അംബാനിയുടെ റിലയൻസിനെയാണ് യുദ്ധവിമാന നിർമാണ പങ്കാളിത്തത്തിന് കൂട്ടുപിടിച്ചത്. അവർക്ക് ഇതിൽ മുൻപരിചയവുമില്ല. 30,000 കോടിയുടേതാണ് ഇടപാട്. ബി.ജെ.പി സർക്കാർ റിലയൻസിനുവേണ്ടി രാജ്യതാൽപര്യങ്ങൾ ബലികഴിക്കുകയാണ്. അന്വേഷണം നടത്തി നടപടിയെടുത്തില്ലെങ്കിൽ എ.ഐ.സി.സി നിർദേശിക്കുന്ന രീതിയിൽ സമരപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story