Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ലക്‌സ് ബോർഡുകൾ...

ഫ്ലക്‌സ് ബോർഡുകൾ നീക്കൽ: നടപടി വ്യക്തമാക്കാൻ സർക്കാറിന്​ നിർദേശം

text_fields
bookmark_border
കൊച്ചി: പാതയോരങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകളും പരസ്യ ബാനറുകളും നീക്കുന്നതിനുള്ള നടപടികൾ വ്യക്തമാക്കാൻ ഹൈകോടതി സർക്കാറിന് നിർദേശം നൽകി. പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് ചട്ടമോ നടപടിക്രമമോ നിലവിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കി തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സത്യവാങ്മൂലം നൽകാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കറ്റാനം സ​െൻറ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിയധികൃതരാണ് ഹരജി നൽകിയത്. പള്ളിക്കുനേരെ മുന്നിലായി പാതയോരത്തും നടപ്പാതയിലും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിരവധി ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർക്കും ഭരണിക്കാവ് പഞ്ചായത്തിനുമടക്കം നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story