Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവികസന പദ്ധതികളിൽ...

വികസന പദ്ധതികളിൽ പട്ടികജാതിക്കാർക്കും പരിഗണന വേണം ^-നിയമസഭ സമിതി

text_fields
bookmark_border
വികസന പദ്ധതികളിൽ പട്ടികജാതിക്കാർക്കും പരിഗണന വേണം -നിയമസഭ സമിതി ആലപ്പുഴ: കുട്ടനാട് പാക്കേജ് പോലുള്ള വികസന പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ പട്ടികജാതി വിഭാഗങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്ന് പട്ടികജാതി-പട്ടികവർഗ ക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭ സമിതി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സമിതിയുടെ മൊഴിയെടുപ്പിലാണ് ഇതുസംബന്ധിച്ച നിരീക്ഷണം. ബി. സത്യൻ എം.എൽ.എ ചെയർമാനായ സമിതി യോഗത്തിൽ എം.എൽ.എമാരായ ആർ. രാജേഷ്, യു.ആർ. പ്രദീപ്, പുരുഷൻ കടലുണ്ടി, വി.പി. സജീന്ദ്രൻ, സി.കെ. ആശ എന്നിവർ പങ്കെടുത്തു. പദ്ധതികളിൽ കൃഷി അനുബന്ധ വിഷയങ്ങൾക്ക് പുറമേയുള്ള പട്ടികജാതിക്കാരുടെ അടിസ്ഥാന വിഷയങ്ങൾകൂടി പരിഗണിക്കപ്പെടണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളും ആസൂത്രണ ബോർഡും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു. പട്ടികജാതിക്കാർക്കെതിരായ കേസുകളിൽ സമയബന്ധിത തീർപ്പ് കൽപിക്കണം. ജില്ലയിലെ പട്ടികജാതിക്കാർക്കെതിരായ കേസുകളുടെ തീർപ്പാക്കൽ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുന്ന ജില്ലതല വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി കുറേക്കൂടി ഗൗരവത്തോടെ കൂടണമെന്നും നടപടി വേഗത്തിലാക്കണമെന്നും കലക്ടർക്ക് സമിതി നിർദേശം നൽകി. പട്ടികജാതിക്കാർക്കായ ക്ഷേമപദ്ധതികളിൽ കാലതാമസം വരുത്തരുത്. സമിതിക്കുമുമ്പാകെ വരുന്ന ജില്ലയിലെ വിഷയങ്ങളിൽ സമയബന്ധിതമായി നടപടി എടുത്ത് സമിതിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തരുതെന്ന് സമിതി കർശന നിർദേശം നൽകി. ജില്ലതല വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾക്ക് യാത്രബത്തയും തിരിച്ചറിയൽ കാർഡും നൽകാൻ സമിതി ശിപാർശ ചെയ്യും. പട്ടികജാതി കമീഷന് കൂറേക്കൂടി അധികാരങ്ങൾ നൽകി ശക്തിപ്പെടുത്തുന്ന കാര്യം സർക്കാറി​െൻറ പരിഗണനയിലുണ്ടെന്ന് സമിതി ചെയർമാൻ പറഞ്ഞു. നേരേത്ത കമ്മിറ്റിയുടെ പരിഗണനയിലിരുന്ന കേസുകളും പുതുതായി സിറ്റിങ്ങിൽ വന്ന 12 കേസും സമിതി വിശദമായി പരിഗണിച്ചു. യോഗത്തിൽ കലക്ടർ എസ്. സുഹാസ് സ്വാഗതം പറഞ്ഞു. കുട്ടനാടിന് സഹായവുമായി മിൽമയും ആലപ്പുഴ: കുട്ടനാട്ടിൽ സഹായവുമായി മിൽമയും. കേരള ക്ഷീരസഹകരണ വിപണന സംഘവും തിരുവനന്തപുരം മേഖല ക്ഷീരോൽപാദക യൂനിയനും ചേർന്നാണ് സഹായം നൽകുന്നത്. ഭക്ഷ്യവസ്തുക്കളും കാലിത്തീറ്റയും ഉൾപ്പെടെ അഞ്ചുലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ ജില്ല ഭരണകൂടത്തിന് കൈമാറി. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം യൂനിയൻ മേഖല ചെയർമാൻ കല്ലട രമേശ് കലക്ടർ എസ്. സുഹാസിന് സഹായം കൈമാറി. മിൽമ എം.ഡി ഡോ. പി. പുകഴേന്തി, ഡയറക്ടർ ബോർഡ് അംഗങ്ങളായ കരുമാടി മുരളി, ഡോ. സദാശിവൻ പിള്ള, മാർക്കറ്റിങ് മാനേജർ സത്യനാരായണൻ, ആലപ്പുഴ െഡയറി മാനേജർ ഫിലിപ് തോമസ്, മിൽമ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story