Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടിലെ...

കുട്ടനാട്ടിലെ വെള്ളപ്പൊക്കം: കാര്യക്ഷമമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം -ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട്ടില്‍ പ്രളയം മൂലമുള്ള ദുരിതങ്ങള്‍ അധികരിക്കാതിരിക്കാന്‍ സത്വരവും കാര്യക്ഷമവുമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചതുമൂലം കര്‍ഷകരും കര്‍ഷക തൊഴിലാളികളും പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. വെള്ളം കയറി കൃഷി നശിച്ച പാടശേഖരങ്ങളില്‍ മട കുത്തി വെള്ളം വറ്റിച്ച് കൃഷി ഇറക്കുന്നതിനുവേണ്ട സഹായം സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകണം. തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് രണ്ടാഴ്ചത്തെ തൊഴില്‍രഹിത വേതനം നൽകുന്നതിനൊപ്പം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരണം നടത്തുന്നതിന് തൊഴിലുറപ്പ് പദ്ധതി മാനദണ്ഡത്തില്‍ മാറ്റംവരുത്തണം. ആരോഗ്യമേഖലയില്‍ ജാഗ്രത പുലര്‍ത്തണം. ആരോഗ്യവകുപ്പിന് കീഴില്‍ കുട്ടനാട്ടിലെ മുഴുവന്‍ സ്ഥാപനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണം. ഇതോടൊപ്പം ആരോഗ്യകേന്ദ്രങ്ങളില്‍ മുഴുവന്‍സമയ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുകയും ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും വേണം. കുട്ടനാട്ടിലെ ദുരിതങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികള്‍, കര്‍ഷക-കര്‍ഷക തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിക്കുകയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസ്, വൈസ് പ്രസിഡൻറ് രമണി എസ്. ഭാനു, സ്ഥിരം സമിതി ചെയര്‍മാന്‍ കെ. മുരളി എന്നിവര്‍ പങ്കെടുത്തു. എ.സി റോഡിൽ ഗതാഗതം നാല് ദിവസത്തിനകം ആലപ്പുഴ: എ.സി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗത യോഗ്യമാക്കുന്നതിന് ഇറിഗേഷൻ വകുപ്പ് പ്രവർത്തനം തുടങ്ങിയതായി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. നാല് ദിവസത്തിനകം ഗതാഗതം പുനഃസ്ഥാപിക്കാനാണ് ശ്രമം. പൊട്ടിയ ബണ്ടുകൾ പുനർനിർമിച്ച് റോഡിലെ വെള്ളം പമ്പ് ചെയ്തുകളയുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഇതിെനാപ്പം പൂർണമായി വെള്ളത്തിനടിയിലായ മൂലം, പൊങ്ങമ്പ്ര പ്രദേശങ്ങളിലെ വെള്ളം വറ്റിക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ഇതിന് 26 ലക്ഷം അനുവദിച്ചു. മണൽ നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട തണ്ണീർമുക്കം, തോട്ടപ്പള്ളി തുടങ്ങിയ സ്പിൽവേകളിലെ നീരൊഴുക്ക് സുഗമമാക്കാൻ പ്രവർത്തനങ്ങളും തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. നാടക് അംഗത്വ വിതരണോദ്ഘാടനം ആലപ്പുഴ: നാടക പ്രവര്‍ത്തകര്‍ക്കായുള്ള സംഘടന നാടക് (നെറ്റ് വർക്ക് ഒാഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്ടിവിസ്) ജില്ലയിൽ പ്രവര്‍ത്തനം തുടങ്ങി. ആലപ്പുഴ പ്രസ്‌ക്ലബ് ഹാളിലെ ചടങ്ങില്‍ മുതിര്‍ന്ന നാടക പ്രവര്‍ത്തകരായ പി.കെ. മേദിനി, നടൻ കെ.എൽ. ആൻറണി എന്നിവര്‍ക്ക് അംഗത്വം നൽകിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നാടകപ്രവര്‍ത്തകനായ സജി തുളസീദാസ് അംഗത്വ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നാടകവുമായി ബന്ധപ്പെട്ട വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അംഗത്വം നൽകുന്നത്. ജില്ല സെക്രട്ടറി പ്രവീണ്‍രാജ്, സംസ്ഥാന ട്രഷറര്‍ അമല്‍രാജ്, സന്തോഷ് ഗോപാലന്‍ തകഴി എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story