Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറി സമരം...

ലോറി സമരം അവസാനിപ്പിക്കണം -വ്യാപാരി വ്യവസായി ഏകോപന സമിതി

text_fields
bookmark_border
ആലപ്പുഴ: കേരളത്തിലെ വ്യാപാര-വ്യവസായ മേഖലകളെ സ്തംഭനാവസ്ഥയിലാക്കുന്ന ലോറി സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. ഡീസൽ വിലവർധന, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധന, അശാസ്ത്രീയ ടോൾ പിരിവ് എന്നിവയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടന്നുവരുന്ന ലോറി സമരം മൂലം കേരളത്തിലെ വ്യാപാര-വ്യവസായ മേഖലകളാകെ സ്തംഭനാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇനിയും ലോറി സമരം തുടർന്നാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം വ്യാപാര-വ്യവസായ മേഖലയിൽ ഉണ്ടാവുകയും അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവിനും വിലക്കയറ്റത്തിനും കാരണമാവുകയും ചെയ്യും. അശാസ്ത്രീയമായി നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും മൂലമുണ്ടായ വ്യാപാരമാന്ദ്യം കാരണം കടക്കെണിയിലായ കേരളത്തിലെ വ്യാപാരമേഖലക്ക് വലിയ പ്രതീക്ഷകളുമായി എത്തുന്ന ഓണവിപണിയെയും സമരം സാരമായി ബാധിക്കും. പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെയും വ്യാപാര-വ്യവസായ മേഖലകളെയും ദുരിതത്തിലാക്കുന്ന ലോറി സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story