Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യസംസ്കരണ വ്യവസായ...

മത്സ്യസംസ്കരണ വ്യവസായ സ്തംഭനം: യോഗം ഇന്ന്​

text_fields
bookmark_border
അരൂർ: മത്സ്യസംസ്കരണ വ്യവസായം സ്തംഭനത്തിലായതിനെത്തുടർന്ന് അരൂർ പഞ്ചായത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വെള്ളിയാഴ്ച ചേരും. ചെമ്മീൻതൊണ്ട് സംസ്കരണ കമ്പനികൾക്കെതിരെ അരൂർ വ്യവസായകേന്ദ്രത്തിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രശ്നത്തിൽ ഇടപെടുന്നത്. കായൽ മലിനീകരിക്കപ്പെടുന്നത് തടയാൻ നടപടി എടുക്കുന്നതോടൊപ്പം വ്യവസായം നിലനിർത്താനുള്ള സാഹചര്യവും സൃഷ്ടിക്കുമെന്ന് പഞ്ചായത്ത് നേതൃത്വം പറഞ്ഞു. െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും വ്യവസായ പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പ്രശ്നം ഉടൻ അവസാനിച്ചില്ലെങ്കിൽ തൊഴിൽരഹിതരായ പീലിങ് തൊഴിലാളികളെ സംഘടിപ്പിച്ച് പഞ്ചായത്തിനു മുന്നിൽ സമരം ചെയ്യുമെന്ന് ചെറുകിട പീലിങ്ഷെഡ് ഓണേഴ്സ് അസോസിയേഷൻ അരൂർ മേഖല പ്രസിഡൻറ് കെ.എസ്. ബാഹുലേയൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ അരൂർ മേഖലയിലെ മത്സ്യമാർക്കറ്റുകളിൽനിന്ന് ചെമ്മീൻ വിലക്ക് വാങ്ങുന്നത് നിർത്തുന്നതും ആലോചിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഭക്ഷ്യസാധനങ്ങൾ എത്തിച്ചു അരൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചന്തിരൂർ യൂനിറ്റി​െൻറ നേതൃത്വത്തിൽ കുട്ടനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളായ കൈനകരി, കുടപുറം, നെടുമുടി, കൊട്ടാരം, ചമ്പക്കുളം, കിഴക്കേകര തുടങ്ങിയ പ്രദേശങ്ങളിലെ 17 ക്യാമ്പുകളിൽ പ്രളയക്കെടുതി അനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷ്യസാധനങ്ങളും കുടിവെള്ളവും വിതരണം ചെയ്തു. 800 കെയ്സ് വെള്ളം, ബ്രഡ്, ബിസ്കറ്റ്, മരിച്ചീനി, പച്ചക്കറികൾ, നാളികേരം, െഡറ്റോൾ, വളംകടി മരുന്ന്, ഏത്തപ്പഴം എന്നീ അവശ്യവസ്തുക്കളാണ് വിതരണം ചെയ്തത്. ഇതുകൂടാതെ ആരോഗ്യ മെഡിക്കൽ ക്യാമ്പിനായി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസിന് 25,000 രൂപ കൈമാറി. ചമ്പക്കുളം സി.എച്ച്.സിയിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി രാജു അപ്സര, യു.സി. ഷാജി, ജേക്കബ് ജോൺ, ടോമി പുലിക്കാട്ടിൽ, പി.എസ്. ശ്രീധര ഷേണായി, ടി.കെ. അബ്ദുൽകരീം, വി.എ. അബ്ദുൽറസാക്ക്, പി.എ. മുഹമ്മദ്, കെ.എ. കുഞ്ഞുമൊയ്തീൻ, പി.വി. സത്യശാലൻ എന്നിവർ കുട്ടനാട് യാത്രയിൽ പങ്കെടുത്തു. രോഗികളായ ദമ്പതികൾക്ക് വൈദ്യുതി ബോർഡി​െൻറ ഇരുട്ടടി അരൂർ: രോഗികളായ ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ വൈദ്യുതി ബോർഡി​െൻറ ഇരുട്ടടി. അരൂർ പൂച്ചനാട്ടിൽ ജോർജ് (63), മോളി (54) ദമ്പതികളാണ് വൈദ്യുതി ബോർഡി‍​െൻറ ബില്ല് കണ്ട് കണ്ണുതള്ളിയത്. രണ്ട് മുറിയും അടുക്കളയുമടങ്ങുന്ന 500 സ്ക്വയർഫീറ്റ് വീട് അരൂർ പഞ്ചായത്ത് നിർമിച്ച് നൽകിയതാണ്. മൂന്ന് എൽ.ഇ.ഡി ബൾബുകളും മൂന്ന് ഫാനും ടെലിവിഷനും വാഷിങ്മെഷിനും മാത്രമാണ് വീട്ടിലുള്ള വൈദ്യുതോപകരണങ്ങൾ. ഇതിൽ ലൈറ്റ് ഒഴിച്ചുള്ള മറ്റ് ഉപകരണങ്ങൾ നാമമാത്രമായാണ് ഉപയോഗിക്കുന്നത്. 35 വർഷമായി വൈദ്യുതി ബിൽ തുക 500ൽ താഴെയാണ് വന്നിട്ടുള്ളത്. എന്നാൽ, ഇത്തവണ ലഭിച്ച ബിൽ തുക കണ്ടപ്പോൾ ദമ്പതികളുടെ തലചുറ്റി. 19,442 രൂപയാണ് ബിൽ. ഇത്രയും തുക ബില്ലായി വരുന്ന തരത്തിൽ യാതൊരു വൈദ്യുതി ഉപയോഗവും രണ്ടംഗ കുടുംബത്തിനില്ല. ഇത്രയും അടക്കാനുള്ള സാമ്പത്തികസ്ഥിതിയുമില്ല. ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബത്തിൽപ്പെട്ട ദമ്പതികളുടെ മകൻ ഷിജോ ഒന്നരവർഷം മുമ്പ് വീടിന് സമീപം തെങ്ങ് ദേഹത്തുവീണ് മരിച്ചു. വൈദ്യുതി ബില്ലിൽ വന്ന പാകപ്പിഴയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദമ്പതികൾ വൈദ്യുതി അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story