Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരിത്രവും...

ചരിത്രവും അക്ഷരങ്ങളുമാണ് ഫാഷിസത്തി​െൻറ ശത്രുക്കൾ -^സൽമ

text_fields
bookmark_border
ചരിത്രവും അക്ഷരങ്ങളുമാണ് ഫാഷിസത്തി​െൻറ ശത്രുക്കൾ --സൽമ ചെങ്ങന്നൂർ: ഇന്ത്യ മഹാരാജ്യത്തി​െൻറ ചരിത്രവും ബഹുസ്വരമായ സാഹിത്യ സംസ്കാരവുമാണ് ഫാഷിസത്തി​െൻറ പ്രധാന ശത്രുക്കളെന്ന് സാഹിത്യകാരി സൽമ. പമ്പ സാഹിത്യോത്സവത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കന്നഡ സാഹിത്യകാരി മംമ്ത സാഗർ അധ്യക്ഷത വഹിച്ചു. രാഷ്ട്രനിർമാണത്തി​െൻറ ചരിത്രത്തിൽ സ്ഥാനമില്ലാത്തതും സാഹിത്യത്തി​െൻറ ബഹുസ്വര സംസ്കാരത്തിൽ വെറുപ്പിനിടമില്ലാത്തതുമാണ് ഫാഷിസ്റ്റുകളുടെ അസഹിഷ്ണുതയോടുകൂടിയ കടന്നുകയറ്റത്തിന് കാരണം. അതിനാൽ ചരിത്രം പറഞ്ഞുകൊണ്ടിരിക്കുകയും സാഹിത്യം സജീവമാക്കുകയുമാണ് നമ്മുടെ ഉത്തരവാദിത്തമെന്നും അവർ പറഞ്ഞു. പമ്പ സാഹിത്യോത്സവം ആ രീതിയിൽ ഒരു പ്രതിരോധമാണെന്നും അവർ കൂട്ടിച്ചേർത്തു. മൂന്നുദിവസമായി പി.സി. വിഷ്ണുനാഥി​െൻറ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടന്ന ആറാമത് പമ്പ സാഹിത്യോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ ചലച്ചിത്ര പ്രവർത്തകൻ അനന്യ കാസറവള്ളി, കവി കെ. രാജഗോപാൽ, കവി അൻവർ അലി, എഴുത്തുകാരി അനിത തമ്പി, ക്യാമ്പ് ഡയറക്ടർ കനകഹാമ വിഷ്ണുനാഥ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story