Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുജിത്തി​െൻറ പൈലറ്റ്...

സുജിത്തി​െൻറ പൈലറ്റ് സ്വപ്നങ്ങൾക്ക് വിലങ്ങിടരുതെന്ന്​ നിയമസഭ സമിതി

text_fields
bookmark_border
ആലപ്പുഴ: പട്ടികജാതി വിഭാഗത്തിൽെപട്ട വൈക്കം സ്വദേശി എസ്.എസ്. സുജിത്തി​െൻറ പൈലറ്റ് ആകാനുള്ള മോഹങ്ങൾക്ക് കൈത്താങ്ങായി പട്ടിക ജാതി-വർഗ ക്ഷേമത്തിനുള്ള നിയമസഭ സമിതി. സുജിത്ത് ഒഡിഷയിലെ ഏവിയേഷൻ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് ചേർന്നെങ്കിലും ഇന്ത്യ ഗവ. സ്‌കോളർഷിപ് ലഭ്യമാകാത്തതിനാൽ ആദ്യഘട്ടം മാത്രമേ പൂർത്തിയാക്കാനായുള്ളൂ. 30 ലക്ഷം രൂപയുടെ സ്‌കോളർഷിപ് കേന്ദ്രസർക്കാർ നൽകേണ്ടതാണ്. ഇതിന് അപേക്ഷ സെക്രട്ടേറിയറ്റിലെ ധനകാര്യ ചെലവ് വിഭാഗത്തി​െൻറ പരിഗണനയിലാണ്. പലതവണ കുറിപ്പ് എഴുതിയിട്ടും സ്‌കോളർഷിപ് ലഭിക്കുന്നില്ലെന്ന് സുജിത്ത് പറഞ്ഞു. പ്രായോഗിക പരിശീലനം വൈകുകയാണ്. പരാതി അനുഭാവപൂർവം പരിഗണിക്കാനും നിയമസഭ സെക്രട്ടറിതന്നെ മുൻകൈയെടുത്ത് എത്രയും വേഗം സ്‌കോളർഷിപ് തുക ലഭ്യമാക്കാൻ നടപടിയെടുക്കാനും സമിതി ചെയർമാൻ നിർദേശം നൽകി. പ്രത്യേക ദൂതൻ വഴി അടുത്തദിവസംതന്നെ സമിതിയുടെ തീരുമാനം ഫിനാൻസ് വിഭാഗത്തെ അറിയിക്കും. ഹിന്ദു കുറവ വിഭാഗക്കാരിയായ മകൾക്ക് കിർത്താഡ്‌സ് ആനുകൂല്യം നിഷേധിക്കുന്നതായി പി.എൻ. ശശിധരൻ നൽകിയ പരാതി സമിതി പരിഗണിച്ചു. തൃക്കാക്കര എൻജിനീയറിങ് കോളജ് വിദ്യാർഥിക്ക് സ്‌ക്രൂട്ടിനി കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർത്ത് ആനുകൂല്യം ലഭ്യമാക്കാൻ നിയമസഭ സമിതി ശിപാർശ ചെയ്തു. പറവൂർ സ്വദേശി രാമചന്ദ്ര​െൻറ റീസർവേയിലെ അപാകത പരിഹരിക്കൽ അനന്തമായി നീളുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട െഡപ്യൂട്ടി കലക്ടറെ നേരിട്ട് വിളിച്ചുവരുത്തി സമിതി തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തി. എത്രയും വേഗം തീരുമാനം എടുക്കണമെന്നും നിർദേശിച്ചു. പട്ടികജാതിക്കാർക്കുള്ള ഗ്രാൻറ് വൈകിയതുമായി ബന്ധപ്പെട്ട പ്രസന്നയുടെ പരാതിയിൽ തീരുമാനം എടുത്ത് സമിതിക്ക് മറുപടി നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് വൈകിയത് ഗൗരവമുള്ള വിഷയമാണെന്നും ഇതിന് ഗവ. സെക്രട്ടറിയോട് കാരണം ചോദിക്കാനും സമിതി തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story