Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹീന്ദ്ര ഫ്യൂരിയോ...

മഹീന്ദ്ര ഫ്യൂരിയോ വിപണിയിൽ

text_fields
bookmark_border
ബിസിനസ് കൊച്ചി: ഇടത്തരം വാണിജ്യ വാഹന വിഭാഗത്തിൽ ഫ്യൂരിയോ എന്ന പുതിയ മോഡൽ മഹീന്ദ്ര ബസ് ആൻഡ് ട്രക്ക് ഡിവിഷൻ പുറത്തിറക്കി. ഇതോടെ വാണിജ്യ വാഹന വിപണിയിൽ എല്ലാ വിഭാഗങ്ങളിലും മഹീന്ദ്രക്ക് മോഡലുകളായി. ലോകപ്രശസ്ത ഇറ്റാലിയൻ ഡിസൈനിങ് സ്റ്റുഡിയോയായ പിനിൻഫാരിനയാണ് ട്രക്ക് രൂപകൽപന ചെയ്തത്. 600 കോടി മുതൽമുടക്കിലാണ് പുതിയ മോഡൽ വികസിപ്പിച്ചത്. മികച്ച സുരക്ഷ, പ്രാേയാഗിക ക്ഷമതയുള്ള രൂപഘടന, സുഖകരമായ കാബിൻ എന്നിവയുള്ള ഫ്യൂരിയോ വാണിജ്യ വാഹനവിപണിയിൽ പുത്തൻമാതൃകയായി മാറുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക പറഞ്ഞു. ഉപഭോക്താവിന് ഏറെ മികവുള്ള ഉൽപന്നം നൽകാൻ മഹീന്ദ്രക്ക് കഴിയുമെന്നതി​െൻറ തെളിവാണ് ഫ്യൂരിയോ എന്ന് ഒാേട്ടാമോട്ടിവ് വിഭാഗം പ്രസിഡൻറ് രാജൻ വധേര അഭിപ്രായപ്പെട്ടു. കുറഞ്ഞ പ്രവർത്തനച്ചെലവ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ മുന്നിൽകണ്ട് ഉയർന്ന മൈലേജും കുറഞ്ഞ പരിപാലനച്ചെലവും കൂടുതൽ ഭാരവാഹകശേഷിയും നൽകിയാണ് ഫ്യൂരിയോ ഒരുക്കിയിരിക്കുന്നത്. മഹീന്ദ്ര ഫ്യൂവൽ സ്മാർട്ട് ടെക്നോളജി ഉപയോഗിക്കുന്ന എൻജിനാണിതിന്. ലോഡ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എൻജിൻ പെർഫോമൻസ് ക്രമീകരിച്ച് ഉയർന്ന മൈലേജ് ഉറപ്പാക്കുന്ന മൾട്ടിമോഡ് സിസ്റ്റം ഇതിനുണ്ട്. കുറഞ്ഞ ആർ.പി.എമ്മിൽ ഉയർന്ന ടോർക്ക് എൻജിൻ പ്രദാനം ചെയ്യുന്നു. Mahindra News.jpg ക്യാപ്ഷൻ മഹീന്ദ്രയുടെ ഇടത്തരം വാണിജ്യ വാഹനം ഫ്യൂരിയോ ഒാേട്ടാമോട്ടിവ് വിഭാഗം പ്രസിഡൻറ് രാജൻ വധേരയും ബസ് ആൻഡ് ട്രക്ക് ഡിവിഷൻ സി.ഇ.ഒ വിനോദ് സഹായും ചേർന്ന് വിപണിയിലിറക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story