Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്യാമ്പുകളിൽ പാകംചെയ്ത ...

ക്യാമ്പുകളിൽ പാകംചെയ്ത ഭക്ഷണവിതരണം നിരോധിച്ചു

text_fields
bookmark_border
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളിൽ കാലാവധി കഴിഞ്ഞതും പാകം ചെയ്തതുമായ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ച് കലക്ടർ ഉത്തരവിട്ടു. ജില്ല ഭരണകൂടത്തി​െൻറ അനുമതി കൂടാതെ സന്നദ്ധസംഘടനകൾ, സ്വകാര്യവ്യക്തികൾ എന്നിവർ മുഖാന്തരം ഭക്ഷണവിതരണം പാടിെല്ലന്ന് കലക്ടർ നേരേത്ത നിർദേശിച്ചിരുന്നു. എന്നിട്ടും പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു. പകർച്ചവ്യാധികളും രോഗങ്ങളും തടയുന്നതി​െൻറ ഭാഗമായാണ് ദുരന്തനിവാരണ അതോറിറ്റി ആരോഗ്യവകുപ്പ് നിർദേശമനുസരിച്ച് ഉത്തരവിറക്കിയത്. കുട്ടനാടിന് സഹായഹസ്തവുമായി മുസ്‌ലിം ലീഗ് ആലപ്പുഴ: ശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്ന് ദുരിതത്തിലായ കുട്ടനാട് നിവാസികള്‍ക്ക് സഹായവുമായി മുസ്‌ലിംലീഗ് ജില്ല കമ്മിറ്റി. കാര്യമായ സഹായങ്ങള്‍ ലഭിക്കാത്ത കൈനകരി പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മുസ്‌ലിംലീഗ് അവശ്യസാധനങ്ങള്‍ വിതരണം ചെയ്തത്. 30 ക്യാമ്പുകളിലാണ് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തത്. മുസ്‌ലിം ലീഗി​െൻറ നേതൃത്വത്തിലെ സഹായവിതരണം വരുംദിവസങ്ങളിലും തുടരുമെന്ന് ജില്ല പ്രസിഡൻറ് എ.എം. നസീര്‍ പറഞ്ഞു. മടവീഴ്ചമൂലം വീട് തകര്‍ന്ന കൈനകരി പഞ്ചായത്തിലെ കുട്ടമംഗലം പുതുപ്പറമ്പില്‍ചിറ ശശിയമ്മയുടെ വീട് പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി, ട്രഷറര്‍ എ. യഹിയ, സെക്രട്ടറിമാരായ എസ്.എ. അബ്ദുല്‍ സലാം ലബ്ബ, എ.എ. റസാഖ്, ബി.എ. ഗഫൂര്‍, നഗരസഭ കൗണ്‍സിലര്‍ എ.എം. നൗഫല്‍, കൈനകരി പഞ്ചായത്ത് അംഗങ്ങളായ വി.ഇ. വിനോദ്, മായാദേവി, മിഡിലീസ്റ്റ് കെ.എം.സി.സി ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി എ.ആര്‍. സലാം, ലീഗ് അമ്പലപ്പുഴ നിയോജക മണ്ഡലം ട്രഷറര്‍ ജബ്ബാർ കൂട്ടോത്ര, നസീബ് ജമാല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story