Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ലാസ്​ മുറികളിൽ സി.സി ...

ക്ലാസ്​ മുറികളിൽ സി.സി ടി.വി പാടില്ലെന്ന ഉത്തരവി​ന്​​ സ്​റ്റേ

text_fields
bookmark_border
കൊച്ചി: വിദ്യാലയങ്ങളുടെ ക്ലാസ്മുറികളിൽ സി.സി ടി.വികൾ സ്ഥാപിക്കരുതെന്ന സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. സ്കൂളുകളിൽ സി.സി ടി.വികൾക്ക് നിരോധനം ഏർപ്പെടുത്തിയുള്ള പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി ഡയറക്ടർമാരുടെ ഉത്തരവുകൾ ചോദ്യം ചെയ്ത് നൂറനാട് പള്ളിക്കൽ പി.യു.പി.എസ്.എം ഹൈസ്കൂൾ മാനേജർ ടി.എസ്. പദ്മകുമാരി നൽകിയ ഹരജിയിലാണ് ഉത്തരവ്. മലപ്പുറം കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജരും പി.ടി.എ അധികൃതരും നൽകിയ ഹരജിയിലും നേരത്തേ കോടതി ഉത്തരവ് സ്റ്റേ ചെയ്തിട്ടുണ്ട്. പി.യു.പി.എസ്.എം സ്കൂളിൽ നാളുകൾക്കുമുേമ്പ സി.സി ടി.വി സ്ഥാപിച്ചതായി ഹരജിയിൽ പറയുന്നു. കുട്ടികളുടെയും ജീവനക്കാരുെടയും സുരക്ഷ മുൻനിർത്തിയാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്. രക്ഷിതാക്കൾക്കോ വിദ്യാർഥികൾക്കോ ഇതിൽ എതിർപ്പില്ല. അതിനാൽ, സി.സി ടി.വി കാമറകൾ നീക്കണമെന്ന നിർദേശം നടപ്പാക്കുന്നത് തടയണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. സ്കൂളുകളിൽ സി.സി ടി.വി കാമറ വെക്കുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമീഷൻ 2017 സെപ്റ്റംബറിൽ പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി ഡയറക്ടർമാർക്ക് നൽകിയ കത്തി​െൻറ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ സി.സി ടി.വി നിരോധിച്ച് നിർദേശമുണ്ടായത്. 2017 നവംബർ 19ന് നിർദേശം നൽകിയെങ്കിലും കഴിഞ്ഞ അധ്യയന വർഷം സ്കൂൾ മാനേജ്മ​െൻറുകളുടെ എതിർപ്പ് കാരണം ഇത് നടപ്പായില്ല. എന്നാൽ, ഇത്തവണ കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 12 ന് ഡി.പി.ഐയുടെ ഉത്തരവുണ്ടായി. നിലവിലെ സി.സി ടി.വികൾ നീക്കണമെന്നും ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉപ വിദ്യാഭ്യാസ ഒാഫിസർമാർ പരിശോധിക്കണമെന്നും നിർദേശിച്ചിരുന്നു. തുടർന്നാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. സ്കൂൾ ടോയ്ലറ്റിൽ സി.സി ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഹരജിക്കാർ നീക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story