Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോട്ടിലിടിച്ച കപ്പൽ...

ബോട്ടിലിടിച്ച കപ്പൽ തടഞ്ഞുവെക്കാനാവില്ലെന്ന്​ കേന്ദ്രസർക്കാർ

text_fields
bookmark_border
കൊച്ചി: കേരളതീരത്ത് മത്സ്യബന്ധന ബോട്ട് ഇടിച്ചു തകർത്ത മയൂരനാരി എന്ന തായ്ലൻഡ് കപ്പൽ തടഞ്ഞിടാനാവില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. കപ്പലിനും ക്യാപ്റ്റനും മറ്റ് ഉത്തരവാദികൾക്കുമെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം അനുവദിക്കുന്നത് വരെ കപ്പൽ ഒഡിഷ തീരത്ത് തടഞ്ഞുവെക്കണമെന്നും ആവശ്യപ്പെട്ട് ബോട്ടുടമയും മത്സ്യത്തൊഴിലാളികളും നൽകിയ ഹരജിയിലാണ് േകന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ എട്ടിന് പുലർച്ച കൊച്ചിയിൽനിന്ന് 20 നോട്ടിക്കൽ മൈൽ അകലെ തായ് കപ്പലിടിച്ച് തകർന്ന ഡിൈവൻ ബോട്ടി​െൻറ ഉടമ ബെൻസിയും തൊഴിലാളികളായ തിരുവനന്തപുരം പൊഴിയൂർ അന്തോണിയർപ്പിച്ച, ഇ. പ്രസാദ്, എസ്.ജെ. ജോയ്, മാർട്ടിൻ, മൈക്കിൾ പിള്ള എന്നിവരുമാണ് ഹരജി നൽകിയത്. 60 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി. മയൂരനാരി എന്ന കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കിയെന്ന് കേരള കോസ്റ്റൽ പൊലീസും മറൈൻ മർക്കൈൻറൽ വകുപ്പും അറിയിച്ചതായി സർക്കാർ ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിൽ കപ്പൽ തടഞ്ഞിടാനാവില്ല. കേസന്വേഷണത്തിന് മാത്രമായി കപ്പൽ കൊച്ചി തീരത്തേക്ക് കൊണ്ടുവരണമെന്ന ഹരജിക്കാരുടെ ആവശ്യം പ്രായോഗികമല്ല. വിവരമറിഞ്ഞയുടൻ കപ്പൽ ഏതെന്ന് തിരിച്ചറിയാൻ ഷിപ്പിങ് ഡയറക്ടർ ജനറൽ നടപടികൾ സ്വീകരിച്ചിരുന്നു. കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡറിൽ തിരുത്തൽ വരുത്തരുതെന്നും കപ്പൽ ഒഡിഷയിലെ പാരാദീപ് തുറമുഖത്തേക്ക് എത്തിക്കാനും നിർദേശിച്ചിരുന്നു. കപ്പൽ എത്തിയാലുടൻ പ്രാഥമിക പരിശോധന നടത്താൻ മറൈൻ മർക്കൈൻറൽ വകുപ്പിന് ഷിപ്പിങ് ഡയറക്ടർ ജനറൽ നിർദേശം നൽകി. തുടർന്ന് അന്വേഷണം പൂർത്തിയാകുംവരെ കപ്പൽ തീരം വിടരുതെന്ന് മറൈൻ മർക്കൈൻറൽ വിഭാഗം ഉത്തരവിട്ടു. പിന്നീട് അന്വേഷണം പൂർത്തിയായെന്ന് കോസ്റ്റൽ പൊലീസും മറൈൻ മർക്കൻൈൻറൽ വകുപ്പും കത്ത് നൽകിയെന്നും കേന്ദ്രസർക്കാറിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story