Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷേത്രങ്ങൾ ഭിന്നശേഷി...

ക്ഷേത്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം

text_fields
bookmark_border
കൊച്ചി: കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സെക്രട്ടറി രാജീവ് പള്ളുരുത്തി നിവേദനം നൽകി. പൊതുസ്ഥലങ്ങള്‍ പതിയെ ആണെങ്കിലും ഭിന്നശേഷി സൗഹൃദമായി മാറിക്കൊണ്ടിരിക്കുമ്പോഴും അമ്പലങ്ങളും പള്ളികളുമടക്കമുള്ള ആരാധനാലയങ്ങള്‍ ഭിന്നശേഷിക്കാരുടെ വിശ്വാസപരമായ ആവശ്യങ്ങള്‍ നിറവേറ്റാൻ ഇപ്പോഴും കാര്യമായ പരിഗണന നൽകുന്നില്ല. മറ്റെല്ലാവെരയുംപോലെ വീല്‍ചെയറിലിരിക്കുന്നവരിലും ക്ഷേത്രദര്‍ശനവും ആരാധനയും നടത്താന്‍ ആഗ്രഹിക്കുന്നവർ ഉണ്ടെന്നും അദ്ദേഹം നിവേദനത്തിൽ വ്യക്തമാക്കി. നടക്കാന്‍ വയ്യാത്തതുകൊണ്ടുമാത്രം ക്ഷേത്രദര്‍ശനം സാധിക്കാതെ സങ്കടപ്പെടുന്നവര്‍ക്ക് അതിനുള്ള സാഹചര്യമൊരുക്കാൻ കേരളത്തിലെ ദേവസ്വംബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനും വീല്‍ചെയറിലിരിക്കുന്നവര്‍ക്കും ദര്‍ശനം നടത്താൻ റാമ്പുകളടക്കമുള്ള സൗകര്യങ്ങളേര്‍പ്പെടുത്താനും നടപടി കൈക്കൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story