Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിന്ദു തിരോധാനം:...

ബിന്ദു തിരോധാനം: മിനിക്കും ഷൺമുഖത്തിനും ജാമ്യം

text_fields
bookmark_border
ചേര്‍ത്തല: ബിന്ദു പദ്മനാഭ​െൻറ തിരോധാന കേസില്‍ മിനിക്കും ഷൺമുഖത്തിനും കോടതി ജാമ്യം അനുവദിച്ചു. ബിന്ദുവി​െൻറ പേരിൽ ആൾമാറാട്ടം നടത്തി വ്യാജ മുക്ത്യാർ ചമച്ച കേസിലെ പ്രതിയാണ് മിനി. ഷൺമുഖം വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമിച്ച കേസിലെ പ്രതിയും. ചേർത്തല കോടതിയാണ് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. ബിന്ദുവെന്ന വ്യാജേന പട്ടണക്കാട് സബ് രജിസ്ട്രാർ ഓഫിസിൽ ഹാജരായി മുക്ത്യാർ രജിസ്റ്റർ ചെയ്തതാണ് മിനിക്ക് എതിരെയുള്ള കേസ്. ഇവിടെ മിനി തിരിച്ചറിയൽ രേഖയായി ഹാജരാക്കിയ വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമിച്ചതിനാണ് മേട്ടുപാളയം സ്വദേശി ഷൺമുഖം അറസ്റ്റിലായത്. അതേസമയം, ബിന്ദുവി​െൻറ തിരോധാനം അന്വേഷിക്കുന്ന നാർകോട്ടിക് ഡിവൈ.എസ്.പിയുടെ സംഘത്തി​െൻറ പ്രവർത്തനം നിലച്ചമട്ടാണ്. ചെന്നൈയിലും ബംഗളൂരുവിലും അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.
Show Full Article
TAGS:LOCAL NEWS 
Next Story