Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎമിറേറ്റ്സിന് പതിനാലാം ...

എമിറേറ്റ്സിന് പതിനാലാം തവണയും അവാര്‍ഡ്

text_fields
bookmark_border
കൊച്ചി: ലോകത്തിലെ മികച്ച ഇൻഫ്ലൈറ്റ് എൻറര്‍ടെയിൻമ​െൻറ് അവാര്‍ഡ് തുടര്‍ച്ചയായി പതിനാലാം തവണയും എമിറേറ്റ്സിന്. മിഡില്‍ ഈസ്റ്റില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ സ്റ്റാഫ് സര്‍വിസിനുള്ള അവാര്‍ഡും എമിറേറ്റ്സ് നേടി. ആഗോളതലത്തില്‍ എയര്‍ലൈന്‍ രംഗത്തെ മികവിന് നൽകുന്നതാണ് സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ 2018മേയ് വരെ 335എയര്‍ലൈനുകളില്‍ നടത്തിയ സര്‍വേയാണ് അവാര്‍ഡുകളുടെ അടിസ്ഥാനം. 1992ല്‍ ആദ്യമായി എല്ലാ വിമാനങ്ങളിലെയും സീറ്റുകളില്‍ ടി.വി സ്‌ക്രീനുകള്‍ അവതരിപ്പിച്ചത് എമിറേറ്റ്‌സ് ആയിരുന്നു. വിമാനത്തിലെ കണക്ടിവിറ്റിയും ലൈവ് ടി.വിയുമാണ് എമിറേറ്റ്‌സി​െൻറ മറ്റൊരു പ്രധാന പ്രത്യേകത.
Show Full Article
TAGS:LOCAL NEWS 
Next Story