Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലം പഞ്ചായത്ത് ...

കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല -കോൺഗ്രസ്

text_fields
bookmark_border
കിഴക്കമ്പലം: ട്വൻറി-20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ ഭരണസമിതിക്ക് അധികാരത്തിൽ തുടരാൻ ധാർമികമായി അവകാശമിെല്ലന്ന് മുൻ കൊച്ചി മേയർ ടോണി ചമ്മണി പറഞ്ഞു. കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഭരണം സ്വജനപക്ഷപാതപരവും ഏകാധിപത്യപരവുമാണ്. ലഭിച്ച ഫണ്ടുകൾ ചെലവഴിക്കാത്ത കിഴക്കമ്പലം പഞ്ചായത്ത് ജില്ലയിൽ ഏറ്റവും പിന്നിലാണ്. 2017-18 കാലഘട്ടത്തിൽ പദ്ധതിയുടെ 23.68 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ഇത് ഭരണസമിതിയുടെ വീഴ്ചയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സ്ത്രീകളുടെയും പട്ടികജാതിക്കാരുടെയും ഉന്നമനത്തിനുള്ള ലക്ഷങ്ങൾ പാഴായി. റോഡ് വികസന ഫണ്ടും നഷ്്ടമായി. സർക്കാർ ഫണ്ടും എം.എൽ.എ ഫണ്ടും ട്വൻറി-20യുടെ പദ്ധതികളായി അവതരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയിട്ടിെല്ലന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡൻറ് ഏലിയാസ് കാരിപ്ര അധ്യക്ഷത വഹിച്ചു. എം.പി. രാജൻ, ബാബു സെയ്ദാലി , ജേക്കബ് സി. മാത്യു, ടി.എച്ച്. അബ്്ദുൽജബ്ബാർ, കെ. കുഞ്ഞുമുഹമ്മദ്, പി.എച്ച്. അനൂപ്, ജോളി ബേബി, സിസിലി ജോയി, വി.കെ. മുഹമ്മദ്, സജി പോൾ, രാജൻ കൊമ്പനാലിൽ, ചാക്കോ പി. മാണി, സെബിൻ ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story