Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎഴുത്തുകാർ...

എഴുത്തുകാർ സത്യസന്ധരായാൽ ഒരുശത്രുവിനും തകർക്കാൻ കഴിയി​െല്ലന്ന്​

text_fields
bookmark_border
കൊച്ചി: എഴുത്തുകാർ സത്യസന്ധരായാൽ ഒരുശത്രുവിനും അവരെ തകർക്കാൻ കഴിയില്ലെന്ന് ലൈബീരിയൻ നോവലിസ്റ്റ് വാംബ ഷരീഫ്. എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന 'മീറ്റ് ദ ഓതർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് മഹത്തായ സംസ്കാരമുണ്ട്. വംശീയ, ജാതീയ പ്രശ്നങ്ങൾ ആ സംസ്കാരത്തെ തകർക്കും. ത​െൻറ ബാല്യകാലം മുതലുള്ള അനുഭവങ്ങളാണ് നോവലുകളിലൂടെ പുനരാവിഷ്കരിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയെയും ഇന്ത്യൻ സാഹിത്യത്തെയും ഏറെ ഇഷ്ടപ്പെടുന്നു. ത​െൻറ ആദ്യ നോവൽ 'പൂർവികരുടെ ഭൂമി' പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ എഴുത്തുകാരൻ എന്ന നിലയിൽ അഭിമാനം തോന്നുെന്നന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരി കെ.പി. സുധീര, കവി എസ്. രമേശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story