Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതീരത്ത്​ അടിഞ്ഞ...

തീരത്ത്​ അടിഞ്ഞ ഡോക്ക്​ പുറംകടലിലേക്ക്​ നീക്കാനുള്ള ശ്രമം പരാജയം

text_fields
bookmark_border
അമ്പലപ്പുഴ: നിയന്ത്രണം തെറ്റി നീർക്കുന്നം തീരത്തടിഞ്ഞ ഫ്ലോട്ടിങ് ഡോക്ക് പുറംകടലിൽ എത്തിക്കാനുള്ള മണിക്കൂറുകൾ നീണ്ട ശ്രമം പരാജയപ്പെട്ടു. കൊല്ലത്തുനിന്ന് ടഗ്ഗ് ബുധനാഴ്ച നീർക്കുന്നത്ത് എത്തിച്ചിരുന്നു. കൂറ്റൻ വടവും ചെന്നൈയിൽനിന്ന് വ്യാഴാഴ്ച എത്തിച്ചു. രാവിലെ 11ഓടെ കൊല്ലത്തുനിന്ന് മൂന്ന് ഫിഷിങ് ബോട്ടും എത്തിച്ചു. ട്രോളിങ് നിരോധനമായതിനാൽ കൊല്ലം, ആലപ്പുഴ കലക്ടർമാരുടെ പ്രത്യേക അനുമതിയോടെയാണ് ഫിഷിങ് ബോട്ടുകൾ എത്തിയത്. ഡോക്കിൽ വടം ബന്ധിപ്പിച്ച് ടഗ്ഗിന് സമീപത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഡോക്കി​െൻറ പിൻഭാഗം മണ്ണിൽ ഉറച്ചതും വൈകീട്ട് 4.30ഓടെ വീശിയടിച്ച ശക്തമായ കാറ്റും മഴയും മൂലമാണ് ശ്രമം പരാജയപ്പെട്ടത്. 40 മീറ്റർ നീളമുള്ള വടമാണ് ചെന്നൈയിൽനിന്ന് എത്തിച്ചത്. എന്നാൽ, ടഗ്ഗും ഡോക്കുമായി 800 മീറ്റർ അകലമാണ് ഉണ്ടായിരുന്നത്. തുടർന്നാണ് ഫിഷിങ് ബോട്ടിൽ വടം ബന്ധിച്ച് ഡോക്ക് ടഗ്ഗുമായി അടുപ്പിക്കാൻ ശ്രമിച്ചത്. ഈ ശ്രമത്തിനിടെ ഒരുഫിഷിങ് ബോട്ടിൽ ഘടിപ്പിച്ച വടം പൊട്ടിയത് നീക്കം ചെയ്യാൻ തടസ്സമായി. വൈകീട്ടോടെ മഴയും കാറ്റും ശക്തമായതിനാൽ പുറംകടലിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾ വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ടഗ്ഗിലുണ്ടായിരുന്ന അൽഫത്താൻ കമ്പനി ജീവനക്കാരും ഇന്തോനേഷ്യൻ സ്വദേശികളായ ഏഴുപേർക്ക് പുറമെ കൊല്ലത്തുനിന്നുള്ള ഫിഷിങ് ബോട്ടിലെ തൊഴിലാളികളും നീർക്കുന്നം സ്വദേശികളുമായ 50 പേരുമാണ് ഡോക്ക് പുറംകടലിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. കപ്പൽ ക്യാപ്റ്റൻമാരായ രാകേഷ്, സന്തോഷ് കുമാർ, പോർട്ട് ഓഫിസർ ഹരിവാര്യർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുറംകടലിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. കാലാവസ്ഥ അനുകൂലമായാൽ വെള്ളിയാഴ്ച രാവിലെ പ്രവർത്തനങ്ങൾ ആരംഭിക്കും. കൊച്ചിയിലെത്തിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷമായിരിക്കും അബൂദബിയിലേക്ക് കൊണ്ടുപോവുകയെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ 16ന് രാവിലെ ഏഴോടെയാണ് അബൂദബി അൽഫത്താൻ കമ്പനിയുടെ ഡോക്ക് നീർക്കുന്നം തീരത്ത് എത്തിയത്. കൊളംബോയിൽ നിർമാണം പൂർത്തിയാക്കിയ ആഡംബര ബോട്ട്, സ്പീഡ് ബോട്ട്, ചെറിയ ബാർജ് എന്നിവയുമായി അബൂദബിയിലേക്ക് പോയ ഡോക്ക് ടഗ്ഗുമായി ബന്ധിച്ച വടം പൊട്ടിയതോടെയാണ് നിയന്ത്രണം തെറ്റി തീരത്ത് അടിഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story