Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിസ്ഥിതി നോബൽ...

'പരിസ്ഥിതി നോബൽ' കൊച്ചി വിമാനത്താവളത്തിന്​

text_fields
bookmark_border
നെടുമ്പാേശ്ശരി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരമായ 'ചാമ്പ്യൻ ഓഫ് എർത്തിന്' കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിനെ (സിയാൽ) െതരഞ്ഞെടുത്തു. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം പ്രാവർത്തികമാക്കിയതിനാണ് വിശിഷ്ട ബഹുമതിക്ക് അർഹമായത്. സെപ്റ്റംബർ 26ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയോടനുബന്ധിച്ച സമ്മേളനത്തിൽ പുരസ്കാരം ഏറ്റുവാങ്ങും. പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കുള്ള നോബൽ പുരസ്കാരമെന്ന് വിളിപ്പേരുള്ള ചാമ്പ്യൻ ഓഫ് എർത്ത് 2005 മുതലാണ് ഐക്യരാഷ്ട്രസഭ നൽകിത്തുടങ്ങിയത്. സിയാലി​െൻറ പരിസ്ഥിതി സംരംഭങ്ങൾ മനസ്സിലാക്കാൻ യു.എൻ ആഗോള പരിസ്ഥിതി മേധാവിയും യു.എൻ.ഇ.പി എക്സിക്യൂട്ടിവ് ഡയറക്ടറുമായ എറിക് സ്ലോഹെമി​െൻറ നേതൃത്വത്തിലുള്ള സംഘം മേയിൽ കൊച്ചി വിമാനത്താവളം സന്ദർശിച്ചിരുന്നു. സിയാൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയനുമായി അന്ന് ചർച്ച നടത്തിയിരുന്നു. പരിസ്ഥിതി സൗഹാർദ ആശയങ്ങൾ നടപ്പാക്കാൻ നാല് വിഭാഗങ്ങളിലായാണ് ഐക്യരാഷ്ട്രസഭ ഓരോ വർഷവും ചാമ്പ്യൻ ഓഫ് എർത്ത് പുരസ്കാരം നൽകുന്നത്. 'ധീരവും പ്രചോദനാത്്മകവുമായ പരിസ്ഥിതി സൗഹാർദ പ്രവർത്തനം നടപ്പാക്കി ലോകത്തിന് മാതൃകയാകുന്ന പദ്ധതി ' വിഭാഗത്തിലാണ് പുരസ്കാരം സിയാലിനെ തേടിയെത്തിയത്. ഇൗ വിഭാഗത്തിൽ ഇന്ത്യയിൽ ആദ്യമായി സിയാലിനാണ് പുരസ്കാരം ലഭിക്കുന്നത്. സൗരോർജ വിമാനത്താവളമെന്ന നിലയിൽ സിയാൽ അസാധാരണ മാതൃകയാണ് കാഴ്ചെവച്ചതെന്നും മറ്റുള്ളവർ പിന്തുടരുമെന്നും പുരസ്കാര നേട്ടം അറിയിച്ച് മാനേജിങ് ഡയറക്ടർ വി.ജെ. കുര്യന് അയച്ച കത്തിൽ എറിക് സ്ലോഹെം വ്യക്തമാക്കി. 2015 മുതൽ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സിയാലി​െൻറ വിവിധ പ്ലാൻറുകളുടെ മൊത്തം സ്ഥാപിതശേഷി 30 മെഗാവാട്ടാണ്. അടുത്തമാസത്തോടെ ഇത് 40 മെഗാവാട്ടാകും. സുസ്ഥിരവും പരിസ്ഥിതി സൗഹാർദവുമായ പദ്ധതികൾ നടപ്പാക്കിയതിന് ഐക്യരാഷ്ട്രസഭ അംഗീകാരം നേടിയതിൽ അഭിമാനമുണ്ടെന്ന് വി.ജെ. കുര്യൻ പറഞ്ഞു. പരിസ്ഥിതി സൗഹാർദ ഉൗർജ േസ്രാതസ്സുകളെ ആശ്രയിക്കുന്നത് പ്രായോഗികമാണെന്ന് തെളിയിക്കാൻ സിയാലിനായി. സിയാലി​െൻറ സൗരോർജ പ്ലാൻറുകൾ ഇതുവരെ അഞ്ച് കോടി യൂനിറ്റ് ഹരിതോർജം ഉൽപാദിപ്പിച്ചു. അരലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമിക്കുന്നത് തടയാൻ സിയാലി​െൻറ പ്ലാൻറുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും കുര്യൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story