Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്ലൈൻഡ്​ ഫുട്​ബാൾ...

ബ്ലൈൻഡ്​ ഫുട്​ബാൾ ക്യാമ്പ്​ സമാപിച്ചു

text_fields
bookmark_border
കൊച്ചി: ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമി​െൻറ മികവ് ഉയർത്തുക എന്ന ലക്ഷ്യവുമായി മൂന്നുദിവസമായി തായ്ലൻഡ് ടീം അംഗങ്ങളുമായി ചേർന്ന് നടത്തിയ ക്യാമ്പ് സമാപിച്ചു. ഇന്ത്യൻ ദേശീയ അക്കാദമി താരങ്ങൾക്ക് പുറമെ തായ്ലൻഡ് കോച്ചുമാരായ സരിൻ സുന്ഗസിരി, ചൈപൊൻ, തായ്ലാൻഡ് ക്യാപ്റ്റൻ കോങ്, ഏഷ്യയിലെ മികച്ച കളിക്കാരിൽ ഒരാളും ഇൗ വർഷം നടന്ന ഫുട്ബാൾ വേൾഡ് കപ്പിൽ തായ്ലൻഡ് ടോപ്സ്കോററായ കുപ്പി​െൻറയും സാന്നിധ്യമുണ്ടായിരുന്നു. കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനുവേണ്ടി പ്രവർത്തിക്കുന്ന എസ്.ആർ.വി.സിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് െഎ.ബി.എഫ്.എഫ്. ഇന്ത്യയിൽ ബ്ലൈൻഡ് ഫുട്ബാളി​െൻറ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന െഎ.ബി.എഫ്.എഫ്, ഇന്ത്യൻ ബ്ലൈൻഡ് സ്പോർട്ട് അസോസിയേഷനിലും പാരാളിപിക് കമ്മിറ്റി ഒാഫ് ഇന്ത്യയിലും അഫിലിേയറ്റ് ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story