Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനീർക്കുന്നത്തെത്തിയ...

നീർക്കുന്നത്തെത്തിയ ബാർജ് പുറംകടലിലേക്കു നീക്കാൻ ശ്രമം തുടങ്ങി

text_fields
bookmark_border
അമ്പലപ്പുഴ: നിയന്ത്രണം തെറ്റി നീർക്കുന്നം തീരത്തെത്തിയ ബാർജ് പുറംകടലിലേക്കു നീക്കാനുള്ള ശ്രമമാരംഭിച്ചു. ഇതിനായി ബാർജ് ബന്ധിച്ചുകൊണ്ടുവന്ന കൊല്ലം തീരത്ത് നങ്കൂരമിട്ട ടഗ്ഗ് ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ നീർക്കുന്നത്തെ തീരത്തെത്തിച്ചു. അബൂദബിയിലെ അൽ ഫത്താൻഷിപ്പിങ് കമ്പനി ജീവനക്കാരായ ഏഴു പേരും ടഗ്ഗിലെത്തിയിട്ടുണ്ട്. ടഗ്ഗിനുപുറമെ രണ്ടോ മൂന്നോ ഫിഷിങ് ബോട്ടുകൾ കൂടി ആവശ്യമെങ്കിൽ എത്തിക്കുമെന്ന് കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന പാക്സ് ഷിപ്പിങ് കമ്പനി അധികൃതർ പറഞ്ഞു. ബാർജ് പുറംകടലിലെത്തിക്കാൻ മുംൈബയിൽനിന്ന് കൂറ്റൻ ടഗ്ഗ് കൊണ്ടുവരാൻ കമ്പനി അധികൃതർ നീക്കം നടത്തിയിരുന്നു. എന്നാൽ, അറബിക്കടലിൽ കാലാവസ്ഥ പ്രതികൂലമായതിനാലും കൂറ്റൻ തിരമാലകൾ ഉള്ളതുകൊണ്ടും ടഗ്ഗ് എത്തുന്നത് ആഴ്ചകൾ വൈകുന്നതിനാൽ ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ ബാർജ് ബന്ധിച്ചു കൊണ്ടുവന്ന ടഗ്ഗു തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചത്. വേലിയിറക്കമായതിനാൽ തീരത്തുനിന്ന് കിലോമീറ്ററുകളോളം അകലെയാണ് ഇപ്പോൾ ടഗ്ഗ് എത്തിച്ചിട്ടുള്ളത്. ഇതുമായി കൂറ്റൻ വടമുപയോഗിച്ച് ബാർജ് ബന്ധിപ്പിച്ചാകും പുറം കടലിലെത്തിക്കുക. വ്യാഴാഴ്ചയോടെയേ ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാകൂവെന്നും കമ്പനി അധികൃതർ പറഞ്ഞു. നിർമാണം പൂർത്തിയാക്കിയ ആഡംബര ബോട്ടും സ്പീഡ് ലോഞ്ചും ചെറിയ ബാർജും കയറ്റി കൊളംബോയിൽനിന്ന് അബൂദബി തീരത്തേക്ക് കൊണ്ടു പോകുകയായിരുന്ന കൂറ്റൻ ബാർജാണ് നീർക്കുന്നം കടൽതീരത്തെത്തിയത്. വ്യാഴാഴ്ചയോടെ ബാർജ് പുറംകടലിലേക്ക് മാറ്റാനായാൽ അന്നുതന്നെ അബൂദബിക്ക് യാത്ര തുടരുമെന്നും പാക്സ് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story