Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസിനെ വികലമായി...

പൊലീസിനെ വികലമായി ചിത്രീകരിക്കുന്നത് തടയണം

text_fields
bookmark_border
ആലപ്പുഴ: സമൂഹമാധ്യമങ്ങളിലും സിനിമകളിലും പൊലീസ് സേനയെ വികലമായി ചിത്രീകരിക്കുന്നത് തടയാൻ നിയമ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. ഒാൾ കേരള ഗോൾഡ് ആൻഡ് മർച്ചൻറ്സ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ സംഗീത ജ്വല്ലറി മോഷണ കേസിലെ പ്രതികളെ പിടികൂടിയ പൊലീസ് ഉദ്യാഗസ്ഥർക്ക് മികച്ച കുറ്റാന്വേഷണ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.കെ.ജി.എസ്.എം.എ ഏർപ്പെടുത്തിയ മികച്ച കുറ്റാന്വേഷണ പുരസ്കാരം സംസ്ഥാന വർക്കിങ് പ്രസിഡൻറ് റോയി പാലത്രയും ട്രഷറർ എസ്. അബ്ദുൽ നാസറും ചേർന്ന് കൈമാറി. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, ഡിവൈ.എസ്.പി പി.വി. ബേബി, നോർത് സി.ഐ ഇ.കെ. സോൽജിമോൻ, സൗത് എസ്.ഐ എം.കെ. രാജേഷ്, നോർത് എസ്.ഐ ആയിരുന്ന വി.ആർ. ശിവകുമാർ, ആർ. വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ. മോഹൻകുമാർ, അമൃതരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണു, സജു സത്യൻ, ആർ. രാഹുൽ രാജ്, ഷിനോയ്, ഉണ്ണികൃഷ്ണൻ, ദിനുലാൽ, പ്രവീഷ്, വിജുമോൻ, ബിനു, എ. അരുൺകുമാർ, ആൻറണി, രതീഷ്, എം. അരുൺകുമാർ, സിദ്ദീഖുൽ അക്ബർ, സിറിൽ, വികാസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി സബിൽ രാജ്, എ.കെ.ജി.എസ്.എം.എ ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ, കെ.എസ്. മുഹമ്മദ്, കെ. നാസർ, എബി തോമസ് അലീന, സുനീർ ഇസ്മയിൽ, ഡിവൈ.എസ്.പി പി.വി. ബേബി എന്നിവർ സംസാരിച്ചു. എ.കെ.ജി.എസ്.എം.എ യൂനിറ്റ് പ്രസിഡൻറ് എം.പി. ഗുരുദയാൽ അധ്യക്ഷത വഹിച്ചു. അരൂരിലെ സമുദ്രോൽപന്ന വ്യവസായ മേഖല സ്തംഭനത്തിൽ അരൂർ: ചെമ്മീൻതോട് സംസ്കരണ ശാലകളുടെ പ്രവർത്തനം നിലച്ചതോടെ അരൂർ മേഖലയിലെ സമുദ്രോൽപന്ന വ്യവസായ മേഖല സ്തംഭനത്തിലായി. കായൽ മലിനീകരണത്തിന് കാരണമാകുന്ന കയറ്റീൻ കമ്പനികളിലെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് അരൂർ വ്യവസായ കേന്ദ്രത്തിനരികിലെ പരിസരവാസികളാണ് ചെമ്മീൻതോട് സംസ്കരണശാലകൾക്ക് എതിരെ രംഗത്തെത്തിയത്. 12ന് ആരംഭിച്ച പ്രതിഷേധ സമരം വാഹനങ്ങൾ തടഞ്ഞും ഇതരസംസ്ഥാന തൊഴിലാളികളെ പ്രതിരോധിച്ചും തുടരുകയാണ്. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ അനുരഞ്ജന യോഗത്തിൽ 60 ദിവസം ശുദ്ധീകരണ പ്ലാൻറ് നിർമിക്കുന്നതിന് സാവകാശം അനുവദിക്കുന്നതിനും ഈ സമയം കമ്പനികളുടെ പ്രവർത്തനം തടയരുതെന്നും തീരുമാനിച്ചിരുന്നു. ഈ വ്യവസ്ഥയും അംഗീകരിക്കാൻ സമരക്കാർ തയാറാകാത്ത സാഹചര്യത്തിൽ സർക്കാർ നേരിട്ട് വിഷയത്തിൽ ഇടപെടണമെന്നാണ് വ്യവസായവുമായി ബന്ധപ്പെട്ട സംഘടനകളുടെ അഭിപ്രായം. വൻകിട കമ്പനികൾ ചെമ്മീൻ കൊണ്ടുവരുന്ന ഇതരസംസ്ഥാന വാഹനങ്ങളിൽ തന്നെ ചെമ്മീൻതല കൊടുത്തയക്കുകയാണ്. എന്നാൽ, ഹൗസ് പീലിങ് ഉൾെപ്പടെ നടത്തുന്ന ചെറുകിട പീലിങ് ഷെഡുകാരാണ് ദുരിതത്തിലായിരിക്കുന്നത്. മരം അപകടഭീഷണിയാകുന്നു പൂച്ചാക്കൽ: ആഞ്ഞിലത്തോട് ജങ്ഷനിലെ വൻമരം നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. മരത്തി​െൻറ അടിഭാഗം പൂർണമായും ദ്രവിച്ച് നിലംപൊത്താറായി നിൽക്കുകയാണ്. മരക്കൊമ്പുകൾ ഒടിഞ്ഞ് യാത്രക്കാരുടെയും സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളുടെയും തലയിൽ വീഴുന്നത് പതിവാണ്. കൂടാതെ, ജങ്ഷനിലെ വ്യാപാരസ്ഥാപനങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കച്ചവടക്കാർ പറഞ്ഞു. മരം എത്രയും വേഗം മുറിച്ചുനീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story