Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമകളെ പീഡിപ്പിച്ച അച്ഛൻ ...

മകളെ പീഡിപ്പിച്ച അച്ഛൻ റിമാൻഡിൽ

text_fields
bookmark_border
പറവൂർ: സ്കൂൾ വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച കേസിൽ അച്ഛനെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വർഷമായി പീഡനത്തിന് ഇരയായ കുട്ടി സഹികെട്ട് ക്ലാസ് ടീച്ചറെ അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതർ വിവരം ചൈഡ് ലൈൻ പ്രവർത്തകർക്ക് കൈമാറി. അവർ കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കിയ ശേഷം കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. അച്ഛനെ കസ്റ്റഡിയിലെടുത്ത് പോക്സോ ചുമത്തി കേസെടുത്തു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. ജോലിക്കൊന്നും പോകാറില്ല. അമ്മ വീട്ടിൽ ഇല്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റി. കോടതി പ്രതിെയ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story