Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രാൻസ്​ജെൻഡർമാർ...

ട്രാൻസ്​ജെൻഡർമാർ കലോത്സവത്തി​െൻറ 'വർണപ്പകിട്ടി'ലേക്ക്​

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ ട്രാൻസ്ജെൻഡർമാർക്ക് കല- കായികോത്സവം സംഘടിപ്പിക്കുന്നു. 'വർണപ്പകിട്ട് 2018' എന്ന പേരിൽ സാമൂഹികനീതി വകുപ്പാണ് സംസ്ഥാനതലത്തിൽ രണ്ടു ദിവസത്തെ മേള നടത്തുന്നത്. സെപ്റ്റംബറിൽ എറണാകുളം ജില്ലയിൽ നടക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽനിന്നായി 1500ഒാളം പേർ പെങ്കടുക്കും. ട്രാൻസ്ജെൻഡർ വിഭാഗത്തി​െൻറ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിച്ച് അവരെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ട് ട്രാൻസ്ജെൻഡർ നയത്തി​െൻറ ഭാഗമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. കലോത്സവ നടത്തിപ്പിന് സാമൂഹികക്ഷേമ മന്ത്രി കെ.കെ. ശൈലജ കൂടി ഉൾപ്പെടുന്ന സംഘാടക സമിതിയും എറണാകുളം ജില്ല കലക്ടർ ചെയർമാനായി മറ്റൊരു കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. സംഘാടകസമിതിയുടെ ആദ്യ യോഗം കഴിഞ്ഞദിവസം നടന്നു. കലോത്സവ നടത്തിപ്പി​െൻറ മേൽനോട്ടം ജില്ല സാമൂഹികനീതി ഒാഫിസർ നിർവഹിക്കും. മറ്റു ക്രമീകരണങ്ങൾ ട്രാൻസ്ജെൻഡർ സെല്ലി​െൻറ നേതൃത്വത്തിൽ ഏർപ്പെടുത്തും. മേളയുടെ നടത്തിപ്പിന് സർക്കാർ 27,60,000 രൂപ അനുവദിച്ചിട്ടുണ്ട്. വിപുല പ്രചാരണത്തിന് സിനിമ താരങ്ങളടക്കമുള്ളവരുടെ സഹകരണം തേടും. കലോത്സവത്തി​െൻറ കരട് മാനുവൽ തയാറായതായും അടുത്തയാഴ്ച സംഘാടക സമിതി യോഗത്തിൽ അംഗീകാരത്തിന് സമർപ്പിക്കുമെന്നും സാമൂഹികനീതി ഡയറക്ടർ പി.ബി. നൂഹ് 'മാധ്യമ'ത്തോട് പറഞ്ഞു. വേദി, തീയതി, മത്സരഇനങ്ങൾ എന്നീ കാര്യങ്ങളും യോഗം തീരുമാനിക്കും. നൃത്തം, സംഗീതം, വിവിധ കായിക ഇനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കലോത്സവ നടത്തിപ്പിലും ട്രാൻസ്ജെൻഡർമാരുടെ പങ്കാളിത്തം ഉറപ്പാക്കും. ഒാരോ ജില്ലയിൽനിന്നും കലോത്സവത്തിൽ പെങ്കടുക്കേണ്ട കല, കായിക പ്രതിഭകളെ നിർദേശിക്കാൻ ഇവരുടെ കൂട്ടായ്മകൾക്ക് അവസരം നൽകും. രാജ്യത്ത് ആദ്യമായാണ് ട്രാൻസ്ജെൻഡർമാർക്കായി മേള സംഘടിപ്പിക്കുന്നത്. വിജയമെന്ന് കണ്ടാൽ എല്ലാ വർഷവും നടത്താനാണു തീരുമാനം. പി.പി. കബീർ
Show Full Article
TAGS:LOCAL NEWS 
Next Story