Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂത്താട്ടുകുളംനഗരസഭ:...

കൂത്താട്ടുകുളംനഗരസഭ: ചെയർമാ​ൻ തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
കൂത്താട്ടുകുളം: നഗരസഭയിലെ ചെയർമാൻ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ 11 ന് നടക്കും. കോൺഗ്രസിലെ ഗ്രൂപ് വഴക്കിനെത്തുടർന്ന് യു.ഡി.എഫി​െൻറ ചെയർമാൻ സ്ഥാനാർഥിയെ ബുധനാഴ്ച വൈകീട്ടോടെ ഡി.സി.സി നേതൃത്വം ഇടപെട്ട് തീരുമാനിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, കെ.പി.സി.സി സെക്രട്ടറി ജെയ്‌സൺ ജോസഫ്, മുൻ ഡി.സി.സി പ്രസിഡൻറ് വി.ജെ. പൗലോസ്, എൻ.പി. പൗലോസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലെ ചർച്ചക്കുശേഷം ചെയർമാൻ സ്ഥാനം പി.സി. ജോസിന് നൽകാനാണ് തീരുമാനം. ഐ ഗ്രൂപ് നോമിനിയായി ചെയർമാനാകുന്ന പി.സി. ജോസ് അടുത്തകാലം വരെ എ ഗ്രൂപ്പിലായിരുന്നു. ജോസ് വഹിച്ച മണ്ഡലം പ്രസിഡൻറി​െൻറ ചുമതല എ ഗ്രൂപ് കാരനും കൗൺസിലറുമായ സി.വി. ബേബിക്ക് താൽക്കാലികമായി നൽകാനും ധാരണയായി. മൂന്നാമൂഴം അവകാശപ്പെട്ട സ്വതന്ത്രൻ റോയി എബ്രഹാമിന് ജോസി​െൻറ ഒന്നരവർഷം കാലാവധിക്ക് ശേഷമുള്ള ഒമ്പത് മാസം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. എ, ഐ ഗ്രൂപ്പുകൾ തമ്മിലെ തർക്കവും ചെയർമാൻ സ്ഥാനത്തിന് സ്വതന്ത്രനായ റോയി എബ്രഹാം അവകാശം ഉന്നയിച്ചതുമാണ് തീരുമാനം നീളാൻ കാരണമായത്. ചെയർമാൻ സ്ഥാനവും, മണ്ഡലം പ്രസിഡൻറ് സ്ഥാനവുംകൂടി ഐ ഗ്രൂപ്പിന് നൽകാനാവില്ല എന്ന ഉറച്ച നിലപാട് എ ഗ്രൂപ്പ് സ്വീകരിച്ചതോടെയാണ് നേതൃത്വം ഇടപെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം ഒരുവേള എ ഗ്രൂപ് സ്വീകരിച്ചിരുന്നു. വൈസ് ചെയർപേഴ്‌സൻ സ്ഥാനം വത്സ ബേബിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മാണി വിഭാഗവും അവകാശം ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് 11, കേരള കോൺഗ്രസ് മാണി 1, സ്വതന്ത്രർ 2 എന്നതാണ് യു.ഡി.എഫ് കക്ഷി നില. എൽ.ഡി.എഫിന് 11അംഗങ്ങളാണുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story