Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളഞ്ഞുകിട്ടിയ പണം...

കളഞ്ഞുകിട്ടിയ പണം തിരികെ നൽകി ഓട്ടോ ഡ്രൈവർ

text_fields
bookmark_border
കോലഞ്ചേരി: ഓട്ടോ തൊഴിലാളിയുടെ സത്യസന്ധതയിൽ നഷ്ടപ്പെട്ട പണം ഉടമക്ക് തിരികെ ലഭിച്ചു. കോലഞ്ചേരിയിലെ ഓട്ടോ ഡ്രൈവർ കറുകപ്പിള്ളി പന്തനാനിരപ്പേല്‍ പി.ടി ബിജുവിനാണ് 23ന് ഉച്ചക്ക് സ​െൻറ് പീറ്റേഴ്‌സ് ഹൈസ്‌കൂളിന് മുന്നിലെ മൂവാറ്റുപുഴ ബസ്സ്റ്റോപ്പില്‍നിന്നും പണം അടങ്ങിയ കവര്‍ ലഭിച്ചത്. ഉടൻ പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനില്‍ എല്‍പ്പിക്കുകയായിരുന്നു. കോലഞ്ചേരിയിലെ നെച്ചുപ്പാടം കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മൂവാറ്റുപുഴ സ്വദേശി പരീതി​െൻറ പണമാണ് നഷ്ടപ്പെട്ടത്. ഇദ്ദേഹം ഓഫിസില്‍നിന്നും മൂവാറ്റുപുഴയിലേക്ക് ബസ് കാത്തു നില്‍ക്കുമ്പോഴാണ് ബനിയനുള്ളില്‍ സൂക്ഷിച്ച പണം നഷ്ടപ്പെട്ടത്. 36,700 രൂപയാണ് കവറിനുള്ളില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ പുത്തന്‍കുരിശ് സ്റ്റേഷനിലെത്തി സി.ഐ. സാജന്‍ സേവ്യറുടെ സാന്നിധ്യത്തില്‍ ബിജു പണം പരീതിന് കൈമാറി. ബിജുവി​െൻറ നടപടി മാതൃകാപരമാണെന്ന് സി.ഐ. പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story