Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബത്തി​െൻറ ദുരൂഹ...

കുടുംബത്തി​െൻറ ദുരൂഹ മരണം: ​അന്വേഷണം ൈക്രംബ്രാഞ്ചിന്​

text_fields
bookmark_border
കൊച്ചി: കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. മകൾ സൗമ്യ, ഭർത്താവ് സുഭാഷ്, അഞ്ച് വയസ്സുള്ള മകൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വൈക്കം മുണ്ടുത്തറ വീട്ടിൽ എം.എസ്. രമാദേവി നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. 2014 ജൂലൈ ഒന്നിനാണ് മൂവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് കണ്ടെത്തിയെന്ന് പറയുന്ന ആത്മഹത്യക്കുറിപ്പ് സുഭാഷ് എഴുതിയതല്ലെന്ന് ഹരജിയിൽ പറയുന്നു. ഭാര്യയിലുള്ള സംശയം നിമിത്തം ഇവരെയും കുട്ടിയെയും കൊന്നശേഷം സുഭാഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യാക്കുറിപ്പ് സുഭാഷ് എഴുതിയതാണോയെന്ന കാര്യം പൊലീസ് അന്വേഷിച്ച് ഉറപ്പാക്കിയില്ലെന്ന് നിരീക്ഷിച്ച കോടതി കുടുംബത്തിെൻ മരണ കാരണം കണ്ടെത്താൻ പോലും അന്വേഷണത്തിലൂടെ കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story