Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി മെട്രോ...

കൊച്ചി മെട്രോ കാക്കനാ​േട്ടക്ക്​; നിർമാണം 2020ൽ

text_fields
bookmark_border
പദ്ധതി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു 11.2 കിലോമീറ്റർ പാതക്ക് ചെലവ് 2310 കോടി കൊച്ചി: പുതുക്കിയ പദ്ധതി റിപ്പോർട്ടിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയതോടെ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള രണ്ടാംഘട്ടത്തിന് ജീവൻവെക്കുന്നു. രണ്ടാം ഘട്ടത്തിന് സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാറി​െൻറ അംഗീകാരം കൂടി നേടിയെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) തീരുമാനം. പുതിയ മെട്രോ നയത്തിന് അനുസൃതമായി പരിഷ്കരിച്ച് നൽകിയ പദ്ധതി റിപ്പോർട്ട് ബുധനാഴ്ചയാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. സംസ്ഥാന സർക്കാർ നടപടി സുപ്രധാന നാഴികക്കല്ലാണെന്നും മാസങ്ങൾക്കകം കേന്ദ്ര അംഗീകാരം നേടിയെടുക്കാനാകുമെന്നും കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് സമർപ്പിക്കും. അനൗപചാരിക ചർച്ച പൂർത്തിയായി. ഭൂമി ഏറ്റെടുക്കൽ നടപടി ഡിസംബറിൽ തുടങ്ങും. ഏറ്റെടുത്ത ഭൂമിയുടെ വില 2019 ജൂണോടെ വിതരണം ചെയ്യാനാകും. 2020 ആദ്യം നിർമാണം തുടങ്ങി 2023ഒാടെ രണ്ടാം ഘട്ടം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടത്തി​െൻറ പദ്ധതി റിപ്പോർട്ട് 2015 ഫെബ്രുവരിയിലാണ് ആദ്യം സമർപ്പിച്ചത്. പിന്നീട് കേന്ദ്ര സർക്കാറി​െൻറ പുതുക്കിയ മെട്രോ നയത്തിന് അനുസൃതമായി കഴിഞ്ഞ ഫെബ്രുവരി 14ന് പരിഷ്കരിച്ച റിപ്പോർട്ട് നൽകി. നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ 11.2 കിലോമീറ്റർ പാതക്ക് 2310 കോടിയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് ഫ്രഞ്ച് ധനകാര്യ ഏജൻസിയുടെ സാമ്പത്തിക സഹായം ലഭ്യമാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ 93.50 കോടി വേണ്ടിവരും. പാലാരിവട്ടം ജങ്ഷൻ, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജങ്ഷൻ, കൊച്ചി സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് 1 എന്നിവയാണ് ഇൗ പാതയിലെ സ്റ്റേഷനുകൾ.
Show Full Article
TAGS:LOCAL NEWS 
Next Story