Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​കൂളുകൾക്ക്​...

സ്​കൂളുകൾക്ക്​ അംഗീകാരം: വിദ്യാഭ്യാസ ആവശ്യകതവാദം തടസ്സമല്ലെന്ന്​​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകൾക്ക് അംഗീകാരം നിഷേധിക്കുന്നതിനുള്ള മാനദണ്ഡമായി വിദ്യാഭ്യാസ ആവശ്യകതനയത്തെ ഉപയോഗിക്കാനാവില്ലെന്ന് ഹൈകോടതി. നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ മതിയായ വിദ്യാലയങ്ങൾ ഇല്ലായെന്ന് തോന്നുന്ന പക്ഷം ഒരു സ്ഥലത്ത് സ്കൂൾ തുടങ്ങുന്നതിനാണ് വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കേണ്ടത്. സംസ്ഥാന സർക്കാറി​െൻറ അംഗീകാരത്തിനും എൻ.ഒ.സിക്കും അപേക്ഷ നൽകിയ വിവിധ സ്കൂൾ മാനേജ്മ​െൻറുകൾ നൽകിയ നൂറിലേറെ ഹരജികൾ തീർപ്പാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. വിദ്യാഭ്യാസ അവകാശ നിയമം 2009ൽ നിലവിൽ വരുന്നതിന് മുമ്പും അതിനുശേഷവും തുടങ്ങിയ സ്കൂളുകൾ അംഗീകാരത്തിനും എൻ.ഒ.സിക്കുമായി അപേക്ഷിച്ചിട്ടുണ്ട്. നിയമം വന്നശേഷം സർക്കാർ അംഗീകാരമില്ലാതെ സ്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകാനാവില്ലെന്നാണ് ചട്ടം. മാനദണ്ഡങ്ങൾ പാലിക്കാത്തവക്ക് അംഗീകാരവും നൽകാനാവില്ല. നിയമലംഘനം വരുത്തിയാൽ അംഗീകാരം പിൻവലിക്കാനും നിയമം അധികാരം നൽകുന്നുണ്ട്. നിയമം വരുന്നതിനുമുമ്പുള്ള സ്കൂളുകൾക്ക് അംഗീകാരം നേടാൻ മൂന്നുവർഷം സമയം അനുവദിച്ചിട്ടുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിൽ സംസ്ഥാന സിലബസുകാർക്ക് 2014 ഡിസംബർ 31നും സി.ബി.എസ്.ഇ, െഎ.സി.എസ്.ഇക്കാർക്ക് 2015 ജനുവരി 31നും അംഗീകാരം േനടാനുള്ള കട്ട് ഒാഫ് ഡേറ്റായി സംസ്ഥാന സർക്കാർ നിശ്ചയിച്ചു. വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെ സ്കൂളുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും വ്യക്തമാക്കി. ഇൗ നടപടി ചോദ്യം ചെയ്താണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. അംഗീകാരം നൽകാൻ വിദ്യാഭ്യാസ ആവശ്യകത ഒരു ഉപാധിയായി കേന്ദ്ര വിദ്യാഭ്യാസ നിയമത്തിൽ പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വാദം കോടതി തള്ളിയത്. ഒരു അധികാരവും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് ലഭിച്ചിട്ടില്ലെന്നിരിക്കെ ഇത്തരമൊരു വാദം ഉന്നയിക്കാനോ നിയമമുണ്ടാക്കാനോ കഴിയില്ല. ഇതിനുള്ള അധികാരം കേന്ദ്ര സർക്കാറിനാണ്. നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ നിർബന്ധിക്കാൻ മാത്രമേ സംസ്ഥാന സർക്കാറിന് കഴിയൂ. അതിന് മാർഗനിർദേശങ്ങൾ നൽകാം. വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കേണ്ടത് സ്കൂളുകളുടെ പ്രവർത്തനം തടയാൻ വേണ്ടിയാവരുത്. നിശ്ചിത കട്ട് ഒാഫ് ഡേറ്റിനകം എൻ.ഒ.സിക്ക് അപേക്ഷിക്കാത്തവർക്ക് നൽകാനാവില്ലെന്ന സർക്കാർ നിലപാടും കോടതി തള്ളി. സർക്കാർ വാദം അംഗീകരിച്ചാൽ കട്ട് ഒാഫ് ഡേറ്റിന് ശേഷം ഒരു സ്കൂളും ആരംഭിക്കാനാവില്ല. പഴയ സ്കൂളുകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ നിശ്ചിത സമയ പരിധി ബാധകമാവുക. മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് അംഗീകാരം നൽകാതിരിക്കാൻ കഴിയില്ല. എൻ.ഒ.സി അനുവദിക്കുന്നത് അംഗീകാരത്തി​െൻറ അടിസ്ഥാനത്തിലാണ്. അംഗീകാരമുണ്ടെങ്കിൽ സർക്കാർ നയത്തി​െൻറ ഭാഗമെന്ന പേരിൽ എൻ.ഒ.സി തടഞ്ഞുവെക്കാനാവിെല്ലന്നും കോടതി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story