Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂന്ന്​ ജല ആംബുലൻസ്...

മൂന്ന്​ ജല ആംബുലൻസ് കൂടി സജ്ജമാക്കും -മന്ത്രി സുധാകരൻ

text_fields
bookmark_border
ആലപ്പുഴ: ദേശീയ ആരോഗ്യദൗത്യം, സംസ്ഥാന ജലഗതാഗത വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലയിൽ അടിയന്തര വൈദ്യസഹായമെത്തിക്കാനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജല ആംബുലൻസ് പ്രവർത്തിച്ചുതുടങ്ങി. ജല ആംബുലൻസി​െൻറ ജില്ലതല ഉദ്ഘാടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. കുട്ടനാട്ടിലെ വെള്ളപ്പൊക്ക കെടുതിക്ക് പരമാവധി തണലേകാൻ സർക്കാർ എല്ലാവിധത്തിലും ശ്രമിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. ദുരിതബാധിത മേഖലയിൽ അടിയന്തര സഹായം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായാണ് ജല ആംബുലൻസ് സജ്ജമാക്കുന്നത്. ഡോക്ടറുടെ സേവനം, അത്യാവശ്യ മരുന്നുകൾ, ഓക്സിജൻ നൽകുന്നതിനുള്ള സൗകര്യം, മാസ്‌ക്, ഇ.സി.ജി നോക്കുന്നതിനുള്ള സൗകര്യം, പരിചയസമ്പന്നരായ നഴ്‌സുമാരുടെ സേവനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. 108 ആംബുലൻസ് മാതൃകയിലാണ് ജലആംബുലൻസ് പ്രവർത്തിക്കുന്നത്. അടിയന്തര സേവനം ആവശ്യമുള്ളവർക്ക് 108ൽ (108 ടോൾഫ്രീ നമ്പർ) വിളിച്ചാൽ ജല ആംബുലൻസ് എത്തും. ജില്ല മെഡിക്കൽ ഓഫിസർ ഡി. വസന്തദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം ഓഫിസർ ഡോ. കെ.ആർ. രാധാകൃഷ്ണൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനസ് സാലിഹ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story