Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജപ്പാനിൽനിന്നെത്തി;...

ജപ്പാനിൽനിന്നെത്തി; കൂത്താട്ടുകുളത്ത്​ മംഗല്യം

text_fields
bookmark_border
കൂത്താട്ടുകുളം: കേരളീയ പാരമ്പര്യത്തിൽ ഒന്നാകാനുറച്ച് ജപ്പാനിൽനിന്നെത്തിയ ഹിതുമിക്കും യുക്കിഹോക്കും കൂത്താട്ടുകുളം ശ്രീധരീയം ഔഷധീശ്വരി ക്ഷേത്രത്തിൽ മംഗല്യം. വരൻ ഹിതുമിയുടെ ബന്ധുക്കളായ ക്യോക്കോയും മസുമിയും വധു യുക്കിഹോയുടെ മാതാപിതാക്കളായ തോഷിഹി, സകിയോക്കോ എന്നിവർ നേതൃത്വം നൽകി. വധുവി​െൻറ മാതാപിതാക്കൾ കഴിഞ്ഞ വർഷം ഇവിടെ ചികിത്സക്ക് എത്തിയിരുന്നു. ശ്രീധരീയം ഔഷധീശ്വരി ക്ഷേത്രവുമായുള്ള ആത്മീയബന്ധമാണ് മക്കളുടെ വിവാഹം ഇവിടെയാക്കാൻ കാരണമായത്. ലക്ഷ്മി നാരായണ പൂജകളോടെ ആരംഭിച്ച ചടങ്ങുകൾക്ക് മേൽശാന്തി എൻ.എസ്. നാരായണൻ നമ്പൂതിരി, മാനേജർ നന്ദന വർമ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിലെ ഔഷധപ്രസാദം സേവിച്ച ശേഷമാണ് വധൂവരന്മാർ വിവാഹത്തിന് എത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story