Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.സി. വേണുഗോപാലിന്​...

കെ.സി. വേണുഗോപാലിന്​ സ്വീകരണം

text_fields
bookmark_border
നെടുമ്പാശ്ശേരി: കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. പ്രവർത്തകസമിതി അംഗമായശേഷം ആദ്യമായി സംസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. അൻവർ സാദത്ത് എം.എൽ.എ, ഹൈബി ഈഡൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറുമാരായ ടി.ജെ. വിനോദ്, എം. ലിജു, വി.കെ. ശ്രീകണ്ഠൻ, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, ജനറൽ സെക്രട്ടറി ബാബുപ്രസാദ്, സെക്രട്ടറിമാരായ ബി.എ. അബ്ദുൽമുത്തലിബ്, ടി.എം. സക്കീർഹുസൈൻ, പഴകുളം മധു, അജയ് തറയിൽ, കെ. ശ്രീകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനൽ, ദീപ്തി മേരി വർഗീസ്, മാത്യു കുഴൽനാടൻ, എ.എ. ഷുക്കൂർ, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, ജോസഫ് ആൻറണി, ഇക്ബാൽ വലിയവീട്ടിൽ, എം.ആർ. അഭിലാഷ്, ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, പി.എൻ. ഉണ്ണികൃഷ്ണൻ, മുനമ്പം സന്തോഷ്, ദിലീപ് കപ്രശ്ശേരി, എൻ.എം. അമീർ എന്നിവർ സ്വീകരിക്കാനെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story