Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആയുർവേദ സർവകലാശാലകളിൽ...

ആയുർവേദ സർവകലാശാലകളിൽ നേത്രരോഗ ചികിത്സ പഠനഗവേഷണ പദ്ധതി തുടങ്ങും

text_fields
bookmark_border
കൂത്താട്ടുകുളം: നേത്രരോഗ ചികിത്സ സംബന്ധിച്ച പഠനവും ഗവേഷണവും ഇന്ത്യയിലെ 10 ആയുർവേദ സർവകലാശാലകൾ കേന്ദ്രീകരിച്ച് തുടങ്ങും. കൂത്താട്ടുകുളത്ത് നടന്ന ആഗോള ആയുർവേദ സമ്മേളനത്തിലാണ് തീരുമാനം. കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ഗവേഷണകേന്ദ്രത്തിൽ പദ്ധതി നടത്തിപ്പ് സംബന്ധിച്ച അവലോകനയോഗങ്ങൾ നടക്കും. രാംനഗർ ആയുർവേദ സർവകലാശാല, ബനാറസ് സർവകലാശാല, ന്യൂ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അഹ്മദാബാദ് സർവകലാശാല, പുണെ തിലക് സർവകലാശാല എന്നിവയുൾെപ്പടെയാണ് പദ്ധതി നടപ്പാക്കാൻ നിശ്ചയിക്കപ്പെട്ടത്. പ്രമേഹജന്യ നേത്രരോഗങ്ങളെക്കുറിച്ച് ശ്രീധരീയം ആയുർവേദ നേത്രാശുപത്രി ഗവേഷണകേന്ദ്രത്തിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചീഫ് മെഡിക്കൽ ഓഫിസർ ശ്രീകാന്ത് പി. നമ്പൂതിരി, ഡോ.എൻ.പി. ശ്രീകല, ഡോ. മഞ്ജുശ്രീ ശ്രീജിത്ത്, ഡോ. അഞ്ജലി ശ്രീകാന്ത്, ഡോ. ശ്രീജിത്ത് ശ്രീകുമാർ എന്നിവരുൾപ്പെട്ട സംഘം ഡോ.എൻ. നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഗവേഷണവും പഠനങ്ങളും നടത്തി പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30ന് സമാപനസമ്മേളനം കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് െയസോ നായ്ക് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story