Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടില്‍...

കുട്ടനാട്ടില്‍ മന്ത്രിമാര്‍ എത്താത്തതില്‍ പ്രതിഷേധം വ്യാപകം

text_fields
bookmark_border
കുട്ടനാട്: വെള്ളപ്പൊക്കക്കെടുതി നേരിടുന്ന പ്രദേശങ്ങളില്‍ മന്ത്രിമാരുള്‍പ്പെടുന്ന ജനപ്രതിനിധികള്‍ എത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കി. കുട്ടനാടന്‍ ജനത മഴക്കെടുതിയില്‍ വലഞ്ഞിട്ടും ജനപ്രതിനിധികളാരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം. വിവാദം ഒടുവില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കിടയില്‍ നേരിട്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായിട്ടും കുട്ടനാടിനെ സര്‍ക്കാറും പ്രതിനിധികളും തഴഞ്ഞെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മാത്രമാണ് കുട്ടനാട് സന്ദര്‍ശിച്ചത്. ജില്ലയിലെ മൂന്ന് മന്ത്രിമാരും തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍ ശനിയാഴ്ച കേന്ദ്രസംഘത്തോടൊപ്പം മാത്രമാണ് എത്തിയത്. സി.പി.എം സംസ്ഥാന യോഗമടക്കം പരിപാടികള്‍ ഉള്ളതിനാലാണ് സ്ഥലത്ത് എത്താതിരുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. ധനമന്ത്രി തോമസ് ഐസക്, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ എന്നിവരും കുട്ടനാട്ടിലെത്തിയില്ല. സ്ഥലം എം.എല്‍.എ തോമസ് ചാണ്ടി ശനിയാഴ്ച മാത്രമാണ് കുട്ടനാട്ടില്‍ എത്തിയത്. ചികിത്സ കാരണങ്ങളാലാണ് എത്താതിരുന്നതെന്നാണ് ചാണ്ടിയുടെ വിശദീകരണം. സര്‍ക്കാര്‍ കുട്ടനാടിനെ അവഗണിച്ചെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇതിനിടെ, സര്‍ക്കാര്‍ ഗുരുതരവീഴ്ച വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞെന്ന അവകാശവാദം ഉയര്‍ന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തിയത് സര്‍ക്കാറിന് ആശ്വാസമായിട്ടുണ്ട്. മഴക്ക് ശമനമായെങ്കിലും കൈനകരി ഉള്‍പ്പെടെ പ്രദേശങ്ങള്‍ വെള്ളത്തിലാണ്. ദുരിതാശ്വാസക്യാമ്പുകള്‍ക്കു പുറമെ ജനങ്ങള്‍ സ്വന്തം നിലയിലും വീടുകളിലും മറ്റും കഴിയുന്നുണ്ട്. കുടിവെള്ള ക്ഷാമവും പ്രാഥമികകൃത്യങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുമ്പോള്‍ ക്യാമ്പുകള്‍ സജീവമാണെന്ന് കലക്ടര്‍ എസ്. സുഹാസ് വിശദീകരിച്ചു. ഒഴുക്കില്‍പെട്ട അമ്മയെ മകന്‍ രക്ഷപ്പെടുത്തി ഹരിപ്പാട്: ശക്തമായ ഒഴുക്കിൽപെട്ട അമ്മയെ മകന്‍ രക്ഷപ്പെടുത്തി. വീയപുരം രണ്ടാം വാര്‍ഡ് കറുകത്തകിടിയില്‍ ഷാനവാസി​െൻറ ഭാര്യ സൗദാമോള്‍ (40) കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് ഒഴുക്കില്‍പെട്ടത്. കടയടച്ച് വീട്ടിലേക്ക് വരവെ, മെയിന്‍ റോഡിനും വീടിനും ഇടയിലുള്ള ഒാടയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. വെള്ളപ്പൊക്കത്തില്‍ കുത്തൊഴുക്ക് ശക്തമായിരുന്നു. ഒഴുക്കിൽപെട്ട് നദീതീരം വരെയെത്തിയ മാതാവിനെ മകന്‍ കുഞ്ഞിപ്പയാണ് (18) തോട്ടിൽ ചാടി രക്ഷപ്പെടുത്തിയത്. വൈദ്യുതിയില്ലാത്തതിനാല്‍ ഈ സമയത്ത് പ്രദേശം നല്ല ഇരുട്ടിലായിരുന്നു. ടോര്‍ച്ചി​െൻറ നേരിയ പ്രകാശത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 200 കോടിയുടെ കേന്ദ്ര സഹായം വേണം -ഡി.സി.സി ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസത്തിന് 200 കോടി രൂപയുടെ കേന്ദ്രസഹായം വേണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു കേന്ദ്രസംഘത്തിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ ജില്ലയിലെ കൃഷി നശിച്ചവർക്ക് അടിയന്തരമായി സഹായം എത്തിക്കണം. അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്രസർക്കാർ ചട്ടങ്ങളിൽ ഇളവ് നൽകണമെന്നും ഡി.സി.സി പ്രസിഡൻറ് കേന്ദ്രമന്ത്രി കിരൺ റിജിജുവിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story