Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.എൽ.ഇ.ഡി ടെലിവിഷൻ...

യു.എൽ.ഇ.ഡി ടെലിവിഷൻ േശ്രണിയുമായി ലോയിഡ്

text_fields
bookmark_border
കൊച്ചി: പ്രമുഖ കമ്പനിയായ ലോയിഡ് 4കെ യു.എൽ.ഇ.ഡി ടെലിവിഷൻ േശ്രണി വിപണിയിൽ അവതരിപ്പിച്ചു. നൂതന യു.എൽ.ഇ.ഡി സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹാവൽസ് ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനിൽ റായ് ഗുപ്ത, ലോയിഡ് സി.ഇ.ഒ ഷഷി അറോറ, ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാൽ എന്നിവർ ചേർന്നാണ് പുതിയ ടെലിവിഷൻ അവതരിപ്പിച്ചത്. കമ്പനിയുടെ വളർച്ചയിൽ കേരളം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അനിൽ റായ് ഗുപ്ത പറഞ്ഞു. എയർ കണ്ടീഷനർ, ടെലിവിഷൻ, വാഷിങ് മെഷീൻ തുടങ്ങി കമ്പനിയുടെ ഉൽപന്നങ്ങളെല്ലാം ഒരുകുടക്കീഴിലാക്കി എക്സ്ക്ലൂസിവ് ബ്രാൻഡ് ഷോറൂമുകൾ ആരംഭിക്കുമെന്ന് ഷഷി അറോറ പറഞ്ഞു. ലോക്കൽ ഡിമ്മിങ് സാങ്കേതികവിദ്യയാണ് യു.എൽ.ഇ.ഡി ടെലിവിഷനിൽ. രണ്ട് മോഡലിലായി 55 മുതൽ 65 ഇഞ്ച് വരെ അളവിൽ ലഭ്യമാണ്. അൾട്രാ ഫ്ലൂയിഡ് ലിനക്സ് അധിഷ്ഠിത പ്ലാറ്റ്ഫോം, ഇരുനൂറിലധികം ആപ്പുകൾ, ഫാസ്റ്റ് ബൂട്ട് തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.
Show Full Article
TAGS:LOCAL NEWS 
Next Story