Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമറ്റുള്ളവരെ...

മറ്റുള്ളവരെ രക്ഷിക്കു​േമ്പാഴും സ്വയം രക്ഷപ്പെടാനാകാതെ

text_fields
bookmark_border
ചെങ്ങന്നൂർ: അപകടമോ അഗ്നിബാധയോ വെള്ളപ്പൊക്കമോ എന്തുസംഭവിച്ചാലും നാട്ടുകാർക്കെല്ലാം രക്ഷകരായി മാറുന്ന ചെങ്ങന്നൂരിലെ അഗ്നിരക്ഷാ സംഘം മരണഭീതിയുടെ നിഴലിൽ. ചോർന്നൊലിച്ച് ഏതുനിമിഷവും നിലംപൊത്താവുന്ന കെട്ടിടത്തിലാണ് ഏറക്കാലമായി കഴിയുന്നത്. 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടത്തിൽ ഏതുനേരവും 25ൽ കുറയാത്ത ഉദ്യോഗസ്ഥരാണുള്ളത്. ഓടും ഷീറ്റും ഉപയോഗിച്ച് നിർമിച്ച മേൽക്കൂര കാലപ്പഴക്കംമൂലം നിലംപൊത്താവുന്ന നിലയിലാണ്. ഇടിഞ്ഞുവീഴാറായ മേൽക്കൂരയുടെ പലഭാഗത്തും കമ്പും പൈപ്പും ഉപയോഗിച്ചാണ് താങ്ങിനിർത്തിയിരിക്കുന്നത്. ദയനീയാവസ്ഥയിലും ഈ കെട്ടിടത്തിൽ കർമനിരതരാണ് ഉദ്യോഗസ്ഥർ. തുടർച്ചയായ മഴയും കാറ്റും കെട്ടിടത്തി​െൻറ സ്ഥിതി കൂടുതൽ പരിതാപകരമാക്കി. ചെങ്ങന്നൂർ എൻജിനീയറിങ് കോളജിന് സമീപത്തെ നഗരസഭയുടെ ആദ്യകാല ഓഫിസാണ് 2005ൽ അഗ്നിരക്ഷാ സേനക്ക് നൽകിയത്. ഏഴ് സ​െൻറിലുള്ള സ്റ്റേഷനിൽ മൂന്ന് ഫയർ എൻജിൻ യൂനിറ്റും ആംബുലൻസും ജീപ്പും വാട്ടർ ടാങ്കും ഓഫിസും വിശ്രമ സ്ഥലവുമെല്ലാം ഉൾക്കൊള്ളുന്നു. ഒരുവർഷം മുമ്പ് ജീവനക്കാർ വിശ്രമിക്കുകയും ഭക്ഷണം പാകം ചെയ്യുന്നതുമായ ഹാളി​െൻറ മേൽക്കൂര തകർന്നു. കുറേ ഷീറ്റുകൾ പറന്നുപോയി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഈ ഹാളിൽ വെള്ളം നിറഞ്ഞു. പ്രധാന ഓഫിസ് മുറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഭൂരിഭാഗം ഫാനും ലൈറ്റുകളും പ്രവർത്തിക്കുന്നില്ല. വെള്ളം ഊർന്നിറങ്ങി ഭിത്തികൾ കുതിർന്നു. കെട്ടിടത്തി​െൻറ ഉടമസ്ഥർ നഗരസഭയാണെങ്കിലും വർഷങ്ങളായി ഇങ്ങനെയൊരു സ്ഥാപനമുള്ള വിവരം ഇവർ മറന്നമട്ടാണ്. ഡിപ്പാർമ​െൻറി​െൻറ സ്വന്തം കെട്ടിടമല്ലാത്തതിനാൽ അറ്റകുറ്റപ്പണിക്ക് വകുപ്പ് തുക അനുവദിക്കാറില്ല. 2005ൽ താൽക്കാലിക അടിസ്ഥാനത്തിലാണ് സ്റ്റേഷ​െൻറ പ്രവർത്തനം ഈ കെട്ടിടത്തിൽ ആരംഭിച്ചത്. ഒരുവർഷത്തിനുള്ളിൽ സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിർമിക്കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. നഗരസഭയാണ് സ്റ്റേഷന് സ്ഥലം കണ്ടെത്തി നൽകേണ്ടത് എന്ന ഒറ്റക്കാരണത്താൽ സർക്കാറും ഇതിന് പ്രാധാന്യം നൽകുന്നില്ല. 13 വർഷമായി ഈ വിഷയത്തിൽ നഗരസഭ ഭരിച്ചവർ താൽപര്യം കാണിക്കുന്നില്ല. പെരുങ്കുളം പാടം, ഐ.ടി.ഐ ജങ്ഷൻ, ഇടനാട് ഉൾെപ്പടെ പലസ്ഥലങ്ങളും ഫയർഫോഴ്സിന് കണ്ടെത്തിയെങ്കിലും നഗരസഭ വേണ്ട പരിഗണന നൽകാത്തത് സ്ഥലമേറ്റെടുപ്പിന് തടസ്സമാകുന്നുണ്ട്. ഏറ്റവും ഒടുവിൽ കെട്ടിടത്തിന് മൂന്ന് കോടി അനുവദിക്കുകയും ഒരുകോടി പൊതുമരാമത്തിന് പണി തുടങ്ങാൻ നൽകുകയും ചെയ്തു. ഏറ്റവുമൊടുവിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന മുണ്ടൻകാവ് ജെ.ബി സ്കൂളിനോട് ചേർന്ന പുറമ്പോക്ക് ഭൂമി ഫയർഫോഴ്സിന് പറ്റിയ സ്ഥലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വിദ്യാഭ്യാസ വകുപ്പി​െൻറയും നഗരസഭയുടെയും മെല്ലെപ്പോക്ക് ഈ സ്ഥലമേറ്റെടുപ്പും അവതാളത്തിലാക്കിയിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story