Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലക്ഷത്തോളം വീടുകൾക്ക്...

ലക്ഷത്തോളം വീടുകൾക്ക് ഭാഗിക നാശം; മെഡിക്കൽ സംഘത്തിന് കൂടുതൽ ബോട്ടുകൾ

text_fields
bookmark_border
ആലപ്പുഴ: ജില്ല കണ്ടതിൽെവച്ച് മൂന്നാമത്തെ ഏറ്റവും വലിയ മഴക്കെടുതിയാണ് അഭിമുഖീകരിക്കുന്നതെന്നും ഒരുലക്ഷത്തോളം വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത്-രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മഴക്കെടുതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആറുലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇതിൽ മൂന്നര ലക്ഷവും കുട്ടനാട്ടാണ്. ഒരുലക്ഷത്തോളം പേർ ക്യാമ്പുകളെ ആശ്രയിക്കുന്നതായും മന്ത്രി പറഞ്ഞു. 450 ഗ്രുവൽ സ​െൻററുകളും 350 ക്യാമ്പുകളും പ്രവർത്തിക്കുന്നു. ജനജീവിതം സാധാരണ നിലയിലാക്കാനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. കേന്ദ്രസംഘം ക്യാമ്പുകളുടെ പ്രവർത്തനങ്ങളിൽ സംതൃപ്തി അറിയിച്ചതായും 80 കോടി രൂപ താൽക്കാലികമായി അനുവദിച്ചതായും മന്ത്രി പറഞ്ഞു. ക്യാമ്പുകളിൽ ഏറ്റവും മികച്ച ഭക്ഷണം വിതരണം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ജില്ല ഭരണകൂടത്തി​െൻറ ആവശ്യപ്രകാരം മുഖ്യമന്ത്രി മുൻകൈയെടുത്ത് 30 അംഗ നേവി സംഘത്തെ ജില്ലയിലേക്ക് നിയോഗിച്ചു. വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ പൂർണമായ പുനർനിർമാണത്തിന് സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവിധ പഞ്ചായത്തുകളിലെ ക്യാമ്പുകളിലെ പ്രശ്‌നങ്ങൾ ജനപ്രതിനിധികൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. സിവിൽ സപ്ലൈസ് ഔട്ട്‌ലറ്റുകളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ കഴിയാത്തത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്ന് കോർപറേഷൻ അധികൃതർക്ക് അത് സംബന്ധിച്ച നിർദേശം നൽകി. റോഡുമാർഗം ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ കൂടുതൽ ബോട്ടുകൾ കലക്ടറുടെ സഹായത്തോടെ എത്തിച്ച് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിന് നിർദേശിച്ചു. ചില ക്യാമ്പുകളിൽ ആവശ്യത്തിന് പാചകവാതക സിലിണ്ടർ ലഭ്യമാകാത്ത സാഹചര്യം ശ്രദ്ധയിൽപെട്ടതിനാൽ ഇക്കാര്യം പരിഹരിക്കാൻ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകാൻ കലക്ടറെ ചുമതലപ്പെടുത്തി. വീടുകളിൽനിന്ന് വെള്ളം ഇറങ്ങുമ്പോൾ പകർച്ചവ്യാധികൾക്ക് സാധ്യതയുള്ളതിനാൽ കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ നടത്തണം. ആവശ്യത്തിന് ബ്ലീച്ചിങ് പൗഡർ ശേഖരിച്ചുവെക്കാനും ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. വളംകടിക്കുള്ള മരുന്ന് ആവശ്യപ്പെടുന്നവർക്ക് നൽകും. നിലവിൽ ഫ്ലോട്ടിങ് ഡിസ്‌പെൻസറി കൂടാതെ ബോട്ടുകളിൽ മെഡിക്കൽ സംഘം പോകുന്നുണ്ട്. മെഡിക്കൽ ക്യാമ്പിലും മറ്റും മെഡിക്കൽ കോളജിൽനിന്നുള്ള ഡോക്ടർമാരുടെ സഹായംകൂടി തേടണമെന്ന് മന്ത്രി നിർദേശിച്ചു. ഇറിഗേഷൻ വകുപ്പ് കടലാക്രമണ പ്രദേശങ്ങളിൽ ജിയോ ട്യൂബുകൾ അത്യാവശ്യസ്ഥലങ്ങളിൽ ഇടുന്ന കാര്യത്തിൽ ഗൗരവ വീഴ്ച വരുത്തിയെന്ന് മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. മന്ത്രിസഭ തീരുമാനംപോലും പരിഗണിക്കാത്ത നടപടികളാണ് വകുപ്പി​െൻറ ഭാഗത്തുനിന്ന് ഉണ്ടായത്. ഇക്കാര്യത്തിൽ കലക്ടർ പ്രത്യേക ശ്രദ്ധ ചെലുത്തി ജിയോ ട്യൂബ് ഇടാനുള്ള ഭരണാനുമതി വാങ്ങാൻ നടപടി സ്വീകരിക്കണം. കുട്ടനാടും അപ്പർകുട്ടനാട് ഭാഗത്തും മടവീഴ്ച ഉണ്ടായതും അതുമൂലം എത്ര ബണ്ടുകളാണ് തകർന്നെതന്നും വ്യക്തമായ കണക്ക് ശേഖരിക്കാൻ പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസറെ ചുമതലപ്പെടുത്തി. പുളിങ്കുന്നിൽ ആറ്റിൽ വന്നടിയുന്ന മുളയും തടിയും നീക്കാൻ ഫയർഫോഴ്‌സി​െൻറ സഹായം അനുവദിക്കും. ക്യാമ്പുകളിൽ ശുദ്ധജലം എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇതിന് വള്ളത്തിൽ വെള്ളമെത്തിക്കുന്ന കാര്യംകൂടി പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു. ആർ ബ്ലോക്കിൽ മൂന്ന് പെട്ടിയും പറയും എത്തിക്കുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫിസറെ ചുമതലപ്പെടുത്തി. പച്ചക്കറിക്ഷാമം പരിഹരിക്കാൻ കുടുംബശ്രീയും സഹകരണമേഖലയും മുൻകൈയെടുത്ത് സ്റ്റാളുകൾ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. തീരദേശത്ത് കടലിൽ പോകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ആവശ്യമുള്ള ഇടങ്ങളിലെല്ലാം ക്യാമ്പുകളോ ഗ്രുവൽ സ​െൻററുകളോ തുറന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കണമെന്ന് മന്ത്രി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളക്കെട്ട് സംബന്ധിച്ച പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ എസ്. സുഹാസ്, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, സബ്കലക്ടർ വി.ആർ. കൃഷ്ണതേജ, ഡെപ്യൂട്ടി കലക്ടർമാർ, വകുപ്പുതല ഉദ്യോഗസ്ഥർ, കുട്ടനാട്ടിലെയും അമ്പലപ്പുഴയിലെയും ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story