Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള

കേരള

text_fields
bookmark_border
സൂക്ഷ്മപരിശോധന 2017 ഒക്‌ടോബറില്‍ നടത്തിയ രണ്ടും നാലും സെമസ്റ്റര്‍ ബി.സി.എ (2010 സ്‌കീം) ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന ജൂലൈ 23 മുതല്‍ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഹാള്‍ ടിക്കറ്റ്/ഐ.ഡി കാര്‍ഡുമായി പുനര്‍മൂല്യനിർണയ വിഭാഗമായ ഇ.ജെ III ല്‍ എത്തിച്ചേരണം. 2017 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ ബി.എ/ബി.കോം/ബി.ബി.എ എല്‍എല്‍.ബി ഇൻറഗ്രേറ്റഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവര്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ ടിക്കറ്റുമായി ജൂലൈ 23 മുതല്‍ 30 വരെയുള്ള പ്രവര്‍ത്തിദിവസങ്ങളില്‍ പുനര്‍മൂല്യനിര്‍ണയ വിഭാഗത്തില്‍ (ഇ.ജെ I സെക്ഷന്‍) എത്തിച്ചേരണം. പുതുക്കിയ പരീക്ഷാതീയതി ജൂലൈ 18ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ഫൈവ് ഇയര്‍ ഇൻറഗ്രേറ്റഡ് എം.ബി.എ/ബി.എം.എം.എ.എം (ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്), ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ സ്റ്റഡീസ് (സ്‌പെസിഫിക് ലാംഗ്വേജ് (ഇലക്ടീവ്) ഹിന്ദി) പരീക്ഷകള്‍ ജൂലൈ 25ലേക്കും മൂന്നാം സെമസ്റ്റര്‍ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (അഡ്വാന്‍സ്ഡ് ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്) ഡിഗ്രി പരീക്ഷ ജൂലൈ 26 ലേക്കും ഏഴാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം-സപ്ലിമ​െൻററി) പരീക്ഷ ജൂലൈ 27ലേക്കും രണ്ടാംവര്‍ഷ ബി.എ/ബി.എസ്സി (ആന്വല്‍ സ്‌കീം) (പാര്‍ട്ട് -I ഇംഗ്ലീഷ് -പേപ്പര്‍ II ഡ്രാമ ആൻഡ് പൊയട്രി) ഡിഗ്രി പരീക്ഷ ആഗസ്റ്റ് രണ്ടിലേക്കും ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2008 സ്‌കീം - സപ്ലിമ​െൻററി) (ഇലക്ടീവ് III ) ഡിഗ്രി പരീക്ഷ ആഗസ്റ്റ് മൂന്നിലേക്കും നാലാം സെമസ്റ്റര്‍ ബി.എ/ബി.എസ്സി/ബി.കോം സി.ബി.സി.എസ്.എസ് ഡിഗ്രി പരീക്ഷ (കരിയര്‍ റിലേറ്റഡ് ഉള്‍പ്പെടെ) ആഗസ്റ്റ് ആറിലേക്കും ഒന്നാം സെമസ്റ്റര്‍ ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ബി.സി.എ (എസ്.ഡി.ഇ -2017 അഡ്മിഷന്‍) (സ്പീക്കിങ് ആൻഡ് ലിസണിങ് സ്‌കില്‍) ഡിഗ്രി പരീക്ഷ ആഗസ്റ്റ് 10ലേക്കും മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. 2018 ജൂലൈ 24ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം ഡിഗ്രി (എസ്.ഡി.ഇ) പരീക്ഷ ജൂലൈ 31 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Show Full Article
TAGS:LOCAL NEWS 
Next Story