Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള

കേരള

text_fields
bookmark_border
പരീക്ഷ കേന്ദ്രം മാറ്റം തിരുവനന്തപുരം: എസ്.ഡി കോളജ് ആലപ്പുഴയില്‍നിന്ന് സ​െൻറ് ജോസഫ് കോളജ് ആലപ്പുഴയിലേക്ക് പരീക്ഷ കേന്ദ്രം മാറ്റിയിരുന്ന ബി.എ (ആന്വല്‍ സ്‌കീം) ഹിസ്റ്ററി, സോഷ്യോളജി മെയിന്‍ വിദ്യാർഥിനികളും സ​െൻറ് ജോസഫ് കോളജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാർഥികളും ജൂലൈ 25ലെ പാര്‍ട്ട് രണ്ട്, പേപ്പര്‍ മൂന്ന് പരീക്ഷ മാത്രം എസ്.ഡി കോളജ് ആലപ്പുഴയില്‍ എഴുതണം. ടൈംടേബിള്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മ​െൻറ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയുടെ (ബി.എച്ച്.എം) ആറാം സെമസ്റ്റര്‍ (2011-സ്‌കീം - സപ്ലിമ​െൻററി, 2006 -സ്‌കീം -മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജൂലൈ 24ന് ആരംഭിക്കും. വിശദ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. വിദൂര വിദ്യാഭ്യാസവിഭാഗം ജൂലൈ 24 മുതല്‍ നടത്താനിരുന്ന ബി.എ/ബി.എസ്സി ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ 31 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ജൂലൈ 2018ന് നടക്കുന്ന നാലാം സെമസ്റ്റര്‍ എം.സി.എ 2015 സ്‌കീം (റെഗുലര്‍ ആൻഡ് സപ്ലിമ​െൻററി) പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ഒന്നാംവര്‍ഷ ബിരുദ പ്രവേശനം 2018-19-ലെ ഒന്നാംവര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി/എസ്.ടി സീറ്റുകളിലേക്ക് മേഖലതലത്തില്‍ സ്‌പോട്ട് അലോട്ട്‌മ​െൻറ് നടത്തുന്നു. ആലപ്പുഴ മേഖലയിലുള്ള കോളജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാർഥികള്‍ ആലപ്പുഴ എസ്.ഡി കോളജിലും തിരുവനന്തപുരം മേഖലയിലുള്ള കോളജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാർഥികള്‍ സര്‍വകലാശാല സെനറ്റ് ഹാളിലും ജൂലൈ 26ന് ഹാജരാകണം. കൊല്ലം മേഖലയിലുള്ള കോളജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാർഥികള്‍ കൊല്ലം മുളങ്കടകം യു.ഐ.ടി സ​െൻററിലും അടൂര്‍ മേഖലയിലുള്ള കോളജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാർഥികള്‍ അടൂര്‍ സ​െൻറ് സിറിള്‍സ് കോളജിലും ജൂലൈ 24ന് ഹാജരാകണം. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കും. യു.ഐ.ടി/സ്വാശ്രയ കോളജുകളിലെ പ്രവേശനം സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത യു.ഐ.ടി/സ്വാശ്രയ കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ തങ്ങള്‍ ഓപ്ഷനായി (കോളജും കോഴ്‌സും) നല്‍കിയിട്ടുള്ള യു.ഐ.ടി/സ്വാശ്രയ കോളജുകളില്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ട് ജൂലൈ 21 മുതല്‍ ജൂലൈ 24നകം സമര്‍പ്പിക്കണം. 24 തീയതി വരെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് സര്‍വകലാശാല റാങ്ക് പട്ടിക തയാറാക്കും. ഇത്തരത്തില്‍ തയാറാക്കപ്പെടുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കോളജുകളില്‍ 31.07.2018 വരെ പ്രവേശനം നടക്കും. സര്‍വകലാശാലയിലേക്ക് അപേക്ഷകള്‍ അയക്കേണ്ടതില്ല.
Show Full Article
TAGS:LOCAL NEWS 
Next Story