Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതേങ്ങയുടക്കൂ, സമ്മാനം...

തേങ്ങയുടക്കൂ, സമ്മാനം നേടൂ; ഒാണം സ്​കീമുമായി മാരുതി

text_fields
bookmark_border
കൊച്ചി: 2018​െൻറ ആദ്യപാദം പൂർണമാകുേമ്പാൾ മാരുതി സുസുകി ജൈത്രയാത്ര തുടരുന്നു. സാമ്പത്തിക വർഷത്തി​െൻറ ആദ്യപാദം വിൽപനയിൽ 31.5 ശതമാനം വർധന നേടിയ മാരുതി, മറ്റു വാഹനങ്ങളെ പിന്നിലാക്കി കേരളത്തിൽ പ്രഥമസ്ഥാനം കരസ്ഥമാക്കി. കേരളത്തിൽ വിൽക്കുന്ന മികച്ച 10 മോഡലുകളിൽ ഏഴും മാരുതി മോഡലുകളാണെന്ന് ഇൗ വർഷത്തെ ഒാണം സ്കീം അനൗൺസ് ചെയ്ത് മാരുതി സുസുകി വൈസ് പ്രസിഡൻറ് ആനന്ദ് പ്രകാശ് അറിയിച്ചു. ഉൗർജസ്വലതയുണർത്തുന്ന േമാഡലുകളിലൂടെ മാരുതി സുസുകി ബ്രാൻഡിനെ പുതിയ രീതിയിൽ രൂപകൽപന ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഒാണം സ്കീമിലൂടെ മുപ്പതിനായിരത്തോളം ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നൽകി. ഇൗ ഒാണക്കാലത്ത് ആകർഷണീയമായ നിരവധി ആനുകൂല്യങ്ങളാണ് മാരുതി വെച്ചുനീട്ടുന്നത്. 'തേങ്ങയുടക്കൂ സമ്മാനം നേടൂ' എന്ന ഒാണം സ്കീമിലൂടെ 60,100 രൂപ വരെയുള്ള ആനുകൂല്യങ്ങളോടൊപ്പം ഉറപ്പായ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെയുള്ള നിരവധി നേട്ടങ്ങളും മറ്റ് ആനുകൂല്യങ്ങളും നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story